ഗതാഗത നിയമ ഭേദഗതി പാർലമെൻറിെൻറ പരിഗണനക്ക്
text_fieldsകുവൈത്ത് സിറ്റി: ട്രാഫിക് നിയമങ്ങളിൽ സമൂലമായ ഭേദഗതി വരുത്താനൊരുങ്ങി കുവൈത്ത് സർക്കാർ. നിയമലംഘകർക്ക് കടുത്തശിക്ഷ ഉറപ്പുവരുത്തുന്ന നിയമഭേദഗതിയാണ് നാഷനൽ അസംബ്ലിയുടെ പരിഗണണക്കായി സമർപ്പിച്ചിരിക്കുന്നത്. കുവൈത്ത് പാർലിമെൻറ് 1976ൽ പാസാക്കിയ ട്രാഫിക് നിയമാവലിയാണ് സർക്കാർ ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്. കർശനമായ പിഴകൾ അടങ്ങുന്നതാണ് നിർദിഷ്ട ഭേദഗതി.
ഗതാഗത നിയമം ലംഘിക്കുന്നവർക്ക് മൂന്നു മാസം വരെ തടവും 500 ദീനാർ വരെ പിഴയും ആണ് പരമാവധി ശിക്ഷ. റെഡ് സിഗ്നൽ മറികടക്കുക, മറ്റുള്ളവരുടെ ജീവനോ സ്വത്തിനോ അപകടമുണ്ടാകും വിധം അശ്രദ്ധമായി വാഹനം ഓടിക്കുക, പൊതുനിരത്തുകളിൽ വാഹനംകൊണ്ടുള്ള അഭ്യാസപ്രകടനം, വൺവേ തെറ്റിക്കൽ, ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഹാൻഡ്സെറ്റ് ഉപയോഗിക്കൽ, സ്വകാര്യ വാഹനങ്ങളുപയോഗിച്ച് ടാക്സി സർവിസ് നടത്തൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് 500 ദീനാർ വരെ പിഴയും മൂന്നു മാസം തടവും അനുഭവിക്കേണ്ടി വരുക. വിദേശികളെ ജയിൽ വാസത്തിനു ശേഷം നാടുകടത്തും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം വലിയരീതിയിൽ അപകടങ്ങൾക്ക് കാരണമാകുന്നു എന്നാണ് ഗതാഗത വകുപ്പിെൻറ വിലയിരുത്തൽ. അതിനാൽ കടുത്തശിക്ഷയാണ് ഇതിനു ലഭിക്കുക. ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറാണ് നിയമഭേദഗതി ശിപാർശ ചെയ്തത്. നിർദേശങ്ങൾ വിശദമായി ചർച്ച ചെയ്ത മന്ത്രിസഭ ബിൽ പാർലമെൻറിെൻറ പരിഗണനക്ക് വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.