വാടക നിയമ ഭേദഗതി ചൊവ്വാഴ്ച പാർലമെൻറിൽ
text_fieldsകുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് വാടക നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നിയമനിർദേശം ചൊവ്വാഴ്ച കുവൈത്ത് പാർലമെൻറ് ചർച്ച ചെയ്യും. സഫ അൽ ഹാഷിം, നാസർ അൽ ദൂസരി, ഖാലിദ് അൽ ശത്തി, അഹ്മദ് അൽ ഫാദിൽ, ഖലഫ് അൽ ദുമൈതിർ എന്നീ എം.പിമാരാണ് 1978ലെ റിയൽ എസ്റ്റേറ്റ് വാടക നിയമം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കരടുനിർദേശം സമർപ്പിച്ചത്.
കോവിഡ് പ്രതിസന്ധിയുടെ ഭാഗമായ സാമ്പത്തിക ഞെരുക്കത്തിെൻറ പശ്ചാത്തലത്തിൽ കുവൈത്തിൽ ആറുമാസത്തേക്ക് വാടക 60 ശതമാനം കുറക്കണമെന്ന നിർദേശം അടങ്ങുന്നതാണ് കരടുനിയമം. വാടക കൊടുക്കാൻ ഇല്ലാത്തതിെൻറ പേരിൽ താമസക്കാരെ ഇൗ പ്രതിസന്ധി ഘട്ടത്തിൽ ഇറക്കിവിടാൻ അനുവദിക്കരുത്. മുൻകൂട്ടി വാടക അടച്ചവർക്ക് എത്രകാലത്തേക്കാണോ അടച്ചത് അത്രയും കാലം പിന്നീട് ഇളവ് അനുവദിക്കണം.
വാടക കുറച്ചുനൽകണമെന്ന ആവശ്യം പരിഗണിക്കാനായി മാത്രം ഒരു ജഡ്ജിയെ ചുമതലപ്പെടുത്തി കോടതിയിൽ പ്രത്യേക വകുപ്പ് സ്ഥാപിക്കണം തുടങ്ങിയ വ്യവസ്ഥകളും ഉൾക്കൊള്ളുന്നു. നിർദേശങ്ങൾ നടപ്പാവുകയാണെങ്കിൽ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജോലിയും വരുമാനവും ഇല്ലാതായി വാടക കൊടുക്കാൻ പ്രയാസപ്പെടുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാവും.
ചില കുവൈത്തികൾ മാനുഷിക പരിഗണനയിൽ സ്വന്തം നിലക്ക് വാടക കുറച്ചു നൽകുകയും താമസക്കാർക്ക് സ്വന്തം ചെലവിൽ ഭക്ഷണവും മറ്റും എത്തിച്ചുനൽകുകയും ചെയ്തു. എന്നാൽ, ഭൂരിഭാഗം കെട്ടിട ഉടമകളും വാടക കുറച്ചുനൽകിയിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ നിർദേശമൊന്നും വന്നിട്ടില്ല എന്നതാണ് അവർ പറയുന്ന ന്യായം. ഇൗ സാഹചര്യത്തിൽ പുതിയ നിയമനിർദേശം പ്രവാസികളെ സംബന്ധിച്ച് നിർണായകമാണ്. വാടക നൽകാത്തതിന് ഇറക്കിവിട്ട ഒറ്റപ്പെട്ട സംഭവങ്ങളും രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഇതിന് തടയിടുന്നതാണ് പുതിയ നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.