അമേരിക്കൻ ബഹുമതി: കുവൈത്ത് അമീറിന് അഭിനന്ദന പ്രവാഹം
text_fieldsകുവൈത്ത് സിറ്റി: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ 'ദ ലീജിയൻ ഒാഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ' ബഹുമതി നേടിയ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് അഭിനന്ദന പ്രവാഹം. ഡെപ്യൂട്ടി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, നാഷനൽ ഗാർഡ് മേധാവി ശൈഖ് സാലിം അൽ അലി അസ്സബാഹ്, ഉപമേധാവി ശൈഖ് മിഷ്അൽ അൽ അഹ്മദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബി, കുവൈത്ത് വാർത്ത ഏജൻസി മേധാവി ശൈഖ് മുബാറക് ദുവൈജ് അസ്സബാഹ്, വാർത്ത വിനിമയ മന്ത്രി മുഹമ്മദ് അൽ ജബ്രി, ധനമന്ത്രി ബർറാക് അൽ ഷിത്താൻ തുടങ്ങിയവർ അമീറിനെ അഭിനന്ദിച്ചു.
ചികിത്സയിലുള്ള അമീറിന് പകരമായി ഡെപ്യൂട്ടി അമീർ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ചു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കുവൈത്ത് അമീറിെൻറ മൂത്ത മകനും മുൻ ഉപപ്രധാനമന്ത്രിയുമായ ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് പുരസ്കാരം ഏറ്റുവാങ്ങി. മേഖലയിലും ലോകത്തിലും അമീർ നടത്തിയ നയതന്ത്ര പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് വിശിഷ്ട ബഹുമതി നൽകി ആദരിക്കുന്നതെന്ന് അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് അലി അൽ ജർറാഹ് അസ്സബാഹ് പറഞ്ഞു. കുവൈത്തും അമേരിക്കയും തമ്മിലുള്ള ചരിത്രപരവും വ്യതിരിക്തവുമായ ബന്ധം വളർത്തുന്നതിൽ വഹിച്ച പങ്കും പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.