അമിഗോസ് അക്കാദമി യൂത്ത് ചാമ്പ്യൻസ്; യുനൈറ്റഡ് ഇന്ത്യൻ സ്കൂളും അമിഗോസ് ഫീനിക്സും ജേതാക്കൾ
text_fieldsഅമിഗോസ് അക്കാദമി യൂത്ത് ചാമ്പ്യൻസ് ജേതാക്കളായ യുനൈറ്റഡ് ഇന്ത്യൻ സ്കൂളും, അമിഗോസ് ഫീനിക്സും
കുവൈത്ത് സിറ്റി: അമിഗോസ് സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ അണ്ടർ 18 വിഭാഗത്തിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂളും അണ്ടർ 15 വിഭാഗത്തിൽ അമിഗോസ് ഫീനിക്സും ജേതാക്കൾ. സബാഹിയ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മത്സരത്തിൽ 25 ടീമുകൾ പങ്കെടുത്തു. അണ്ടർ 18 വിഭാഗത്തിൽ മാവെറിക്ക് എഫ്.സിയും അണ്ടർ 15 വിഭാഗത്തിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂളും രണ്ടാമതെത്തി.
അണ്ടർ 15 വിഭാഗത്തിൽ മികച്ച കളിക്കാരൻ ബെൻസൺ, മികച്ച ഗോൾകീപ്പർ ആൽബിൻ (ഇരുവരും അമിഗോസ് ഫീനിക്സ് എഫ്.സി), ടോപ് സ്കോറർ ശ്രീറാം രാജേഷ് (വോർടെക്സ് എഫ്.സി), മികച്ച ഡിഫെൻഡർ അൽഫോൻസ് (അമിഗോസ് ഫീനിക്സ് എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു. അണ്ടർ 18 വിഭാഗത്തിൽ മികച്ച കളിക്കാരൻ മുബഷിർ (മാവെറിക്ക് എഫ്.സി), മികച്ച ഗോൾകീപ്പർ അബിയേൽ രെജു, ടോപ് സ്കോറർ ആൽവിൻ ജിയോ, മികച്ച ഡിഫെൻഡർ ക്രിസ് ജോസ് (മൂവരും യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ) എന്നിവരും അർഹരായി.
സമാപനച്ചടങ്ങിൽ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജർ ഗുണശീലനൻ പിള്ള, മജീദ്, അമിഗോസ് അക്കാദമി ഡയറക്ടർമാരായ ജോർജ്, ബിജു ജോണി, മൻസൂർ കുന്നത്തേരി, ഇർഷാദ് എന്നിവർ വിജയികൾക്ക് അവാർഡും ട്രോഫികളും സമ്മാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.