ജി.സി.സി നേതാക്കളെ അഭിനന്ദിച്ച് കുവൈത്ത് അമീർ
text_fieldsകുവൈത്ത് സിറ്റി: െഎക്യം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതിൽ ഗൾഫ് രാജ്യങ്ങളുടെ നേതാക്കളെയും സൗദി സഖ്യരാജ്യങ്ങളിൽ ഉൾപ്പെടുന്ന ഇൗജിപ്തിനെയും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു. അൽ ഉൗല പ്രഖ്യാപനം ചരിത്രപരമാണെന്നും ഇത്തരമൊരു ധാരണ സാധ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ഇൗ അവസരത്തിൽ സ്മരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒത്തുതീർപ്പ് ചർച്ചകൾക്ക് മുൻകൈയെടുത്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിെൻറ ഉപദേശകൻ ജാറെഡ് കുഷ്നറിനെയും അഭിനന്ദിക്കുന്നു. അറബ് രാജ്യങ്ങളുടെ െഎക്യം ഉൗഷ്മളമാക്കാൻ തുടർനീക്കങ്ങൾ വേണം. ഇത് മേഖലയിലെ ജനങ്ങളുടെ താൽപര്യമാണ്. 41ാമത് ജി.സി.സി ഉച്ചകോടിക്ക് ശൈഖ് സബാഹിെൻറയും സുൽത്താൻ ഖാബൂസിെൻറയും പേര് നൽകിയതിന് സൗദിയിലെ സൽമാൻ രാജാവിന് കുവൈത്ത് അമീർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.