കുവൈത്ത് അമീർ ശൈഖ് തമീമുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തി. യു.എൻ പൊതുസഭ സമ്മേളനത്തിൽ സംബന്ധിക്കാനെത്തിയ ശൈഖ് തമീം അമീറിെൻറ ന്യൂയോർക്കിലെ ആസ്ഥാനത്തേക്കാണ് അദ്ദേഹത്തെ കാണാനെത്തിയത്.
ഇരു രാജ്യങ്ങൾക്കുമിടയിലെ ചരിത്രപരമായ സുഹൃദ്ബന്ധം അനുസ്മരിച്ച ഇരുവരും തുല്യപ്രാധാന്യമുള്ള വിവിധ വിഷയങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. ദേശീയ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ ഹമദ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് എന്നിവരും സംബന്ധിച്ചു. അമീറിെൻറ ബഹുമാനാർഥം യു.എന്നിലെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി സംഘടിപ്പിച്ച ഉച്ചവിരുന്നിലും ഇരുവരും സംബന്ധിച്ചു. ചർച്ചകൾ തുടരുമെന്നാണ് സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.