കടം അമീർ ഏറ്റെടുക്കും: നിരവധി പേർക്ക് ജയിൽമോചനത്തിന് വഴി തെളിയുന്നു
text_fieldsകുവൈത്ത് സിറ്റി: ദേശീയ, വിമോചന ദിനാഘോഷത്തോടനുബന്ധിച്ച് ജയിൽ അന്തേവാസികളുടെ കടം അമീർ ഏറ്റെടുക്കുന്നു.
ജയിൽവാസികളുടെയും വിദേശികളുടെയും കടം അമീർ ഏറ്റെടുക്കുമെന്ന് അമീരി ദിവാൻ ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ, സാമ്പത്തികബാധ്യതയുടെ പേരിൽ ജയിൽവാസം അനുഭവിക്കുന്ന നിരവധി പേരുടെ മോചനത്തിന് വഴിതെളിയും. അതേസമയം, എത്ര പേർക്കാണ് ഇങ്ങനെ മോചനത്തിന് വഴിതെളിയുകയെന്നും ആകെ എത്ര തുകയുടെ ബാധ്യതയാണ് അമീറിന് ഏറ്റെടുക്കേണ്ടിവരുകയെന്നും വ്യക്തമായിട്ടില്ല.
ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് അമീരി കാരുണ്യത്തിെൻറ ഭാഗമായി ഇക്കുറി കൂടുതൽ തടവുകാർക്ക് ഇളവുനൽകാൻ പദ്ധതിയുള്ളതായി ജയിൽകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ മുഹന്ന നേരത്തേ അറിയിച്ചിരുന്നു. അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ കൂടുതൽ വിശാലമാക്കിയാണ് ഇത് സാധിക്കുക. ഇതിന് പുറമെയാണ് സാമ്പത്തികബാധ്യത മൂലം ജയിലിനകത്തായ മുഴുവൻ പേരുടെയും ബാധ്യത അമീർ നേരിട്ട് ഏറ്റെടുത്ത് മോചനത്തിന് വഴിതുറക്കുന്നത്.
കഴിഞ്ഞവർഷം അമീരി കാരുണ്യത്തിെൻറ ഭാഗമായി ആകെ 1207 തടവുകാർക്കാണ് ഇളവ് ലഭിച്ചത്. 261 തടവുകാർ പുറത്തിറങ്ങിയപ്പോൾ 757 പേരുടെ തടവുകാലാവധി കുറച്ചുകൊടുത്തു. കുറ്റകൃത്യത്തിെൻറ ഗൗരവം, തടവുകാലത്തെ നല്ലനടപ്പ് തുടങ്ങിയവ പരിഗണിച്ച് ഉടനെയുള്ള ജയിൽ മോചനം, ശിക്ഷാ കാലാവധിയിലും പിഴയിലുമുള്ള ഇളവ്, നാടുകടത്തലിൽനിന്നുള്ള വിടുതൽ തുടങ്ങിയ ഇളവുകളാണ് തടവുകാർക്ക് അനുവദിച്ചത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തടവറകളിൽ കഴിയുന്ന സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവർക്ക് ഈ ആനുകൂല്യം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.