അമീറിെൻറ കത്തുമായി പ്രതിനിധിസംഘം സൗദിയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കത്തുമായി അമീരി ദിവാൻ കാര്യ മന്ത്രി അബ്ദുല്ല അൽ മുബാറക് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സൗദിയിലേക്ക് തിരിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഉൗദിനുള്ള അമീറിെൻറ കത്തുമായാണ് പ്രതിനിധിസംഘം പോയത്.
കത്തിലെ ഉള്ളടക്കം അധികൃതർ പുറത്തുവിട്ടില്ലെങ്കിലും ഖത്തറുമായി ബന്ധപ്പെട്ട് ജി.സി.സിയിൽ ഉടലെടുത്ത തർക്കപരിഹാരമാണ് ലക്ഷ്യമെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. ഖത്തറുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി ചെറുതാണെന്നും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പരിശ്രമങ്ങളിലൂടെ അത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സൗദി സഖ്യരാഷ്ട്രങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഖത്തറിനെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച സൗദി, ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. വിഷയത്തിൽ കുവൈത്ത് അമീർ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇൗ സാഹചര്യത്തിൽ കുവൈത്ത് വീണ്ടും മധ്യസ്ഥശ്രമം ഉൗർജിതപ്പെടുത്തുമെന്നും മഞ്ഞുരുക്കത്തിന് സാധ്യതയുണ്ടെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.