എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി –അമീർ
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യപരിശോധനകൾ വിജയകരമായി പൂർത്തിയാക്കി ആശുപത്രി വിട്ടിറങ ്ങിയ കുവൈത്ത് അമീർ ശൈഖ് സബാ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ലോകത്തോട് ഹൃദയംനിറഞ്ഞ നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആരോഗ്യനില വീണ്ടെടുത്തതായി ആശുപ ത്രി വൃത്തങ്ങൾ അറിയിച്ചതിനെ തുടർന്ന് ആശങ്കകൾ വഴിമാറിയതോടെ അമീർ ആശുപത്രി വിട്ട ിരുന്നു. ശേഷമാണ് ആരോഗ്യകാര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിക്കുകയും മനംനിറഞ്ഞ് പ്രാർഥന നടത്തുകയും ചെയ്ത കുവൈത്തിനും അറബ് ലോകനായകർക്കും ലോകനേതാക്കൾക്കും കുവൈത്തി ജനതക്കും മാധ്യമങ്ങൾക്കും അമീർ നന്ദി പറഞ്ഞത്.
കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, നാഷനൽ ഗാർഡ് മേധാവി ശൈഖ് സലിം അൽ അലി അസ്സബാഹ്, ഡെപ്യൂട്ടി കമാൻഡർ ശൈഖ് മെഷ്ഹാൽ അൽഅഹദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് നാസർ അൽഅഹദ് അൽ ജാബിർ അസ്സബാഹ് എന്നിവർ തന്നോടു കാട്ടിയ പിന്തുണക്കും ആത്മാർഥതക്കും അമീർ കൃതജ്ഞത അറിയിച്ചു. കുവൈത്ത് സൂപ്രീം ജുഡീഷ്യൽ കൗൺസിൽ ചെയർമാനും ഭരണഘടന കോടതി പ്രസിഡൻറുമായ ജസ്റ്റിസ് യൂസുഫ് ജാസിം അൽ മുതവ, പ്രതിരോധ മന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് എന്നിവർക്കും കുവൈത്ത് അമീർ നന്ദി അറിയിച്ചു. ഒപ്പം, കുവൈത്ത് നാഷനൽ അസംബ്ലി അംഗങ്ങൾ, മന്ത്രിമാർ, കുവൈത്തിലെ എല്ലാ പൗരന്മാർ, ലോകമെങ്ങുമുള്ള മാധ്യമങ്ങൾ എന്നിവരെയും നന്ദിപൂർവം അമീർ ഓർത്തു. എല്ലാവിഭാഗം ജനങ്ങൾക്കും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയാനുള്ള അനുഗ്രഹവും കുവൈത്തിന് സുരക്ഷിതവും സുഗമവുമായ മുന്നേറ്റങ്ങളിലൂടെ അഭിവൃദ്ധിയും കൈവരുത്തണമെന്നും അമീർ പ്രാർഥിച്ചു.
അമേരിക്കയിലെ വൈറ്റ് ഹൗസ് പ്രത്യേക ക്ഷണം നൽകിയതിനെ തുടർന്ന് ഇൗമസം 12ന് അമീർ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹും അമേരിക്കൻ പ്രസിഡൻറ് ട്രംപുമായുള്ള കൂടിക്കാഴ്ച നേരത്തേ നിശ്ചയിച്ചിരുന്നു. പ്രസ്തുത കൂടിക്കാഴ്ചക്കും മറ്റ് ഔദ്യോഗിക യോഗങ്ങൾക്കുമായി ഇൗമാസം രണ്ടിന് തന്നെ അമീറും മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതിനിധി സംഘവും അമേരിക്കയിലേക്ക് തിരിക്കുകയായിരുന്നു.
ഇതിനിടയിലാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അമീറിനെ മെഡിക്കൽ പരിശോധനക്കായി വാഷിങ്ടണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയെ തുടർന്ന് വിശ്രമം വേണമെന്ന വിദഗ്ധ അഭിപ്രായം മുൻനിർത്തി അമീർ ആശുപത്രിയിൽ തന്നെ തങ്ങി. തുടർന്ന് നേരത്തേ നിശ്ചയിച്ച കൂടിക്കാഴ്ച നീളുമെന്നുറപ്പായതോടെ വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ ഇടപെടുകയും അമീറിെൻറ ആരോഗ്യസ്ഥിതി പഴയപടിയാകുന്ന പക്ഷം കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്ന് ട്രംപ് പ്രതികരിച്ചതായും മാധ്യമങ്ങൾ അന്നുതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അമീർ ആരോഗ്യസ്ഥിതി വീണ്ടെടുത്ത് ആശുപത്രി വാസം അവസാനിപ്പിച്ച സാഹചര്യത്തിൽ അമീർ-ട്രംപ് കൂടിക്കാഴ്ച താമസിയാതെ നടക്കാനാണ് സാധ്യത. എന്നാൽ, ഏതു ദിവസം വേണമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴും വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.