ശൈഖ് ഹംദാൻ ബിൻ റാഷിദിെൻറ നിര്യാണത്തിൽ അമീർ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: യു.എ.ഇ ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിെൻറ നിര്യാണത്തിൽ കുവൈത്ത് ഭരണനേതൃത്വം അനുശോചിച്ചു.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവർ യു.എ.ഇ ഭരണനേതൃത്വത്തിന് അനുശോചന സന്ദേശം അയച്ചു. അദ്ദേഹത്തിന് ആത്മാവിന് മോക്ഷം ലഭിക്കെട്ടയെന്നും കുടുംബത്തിെൻറയും സുഹൃത്തുക്കളുടെയും യു.എ.ഇ രാഷ്ട്ര നേതൃത്വത്തിെൻറയും ദുഃഖത്തിൽ പങ്കുചേരുന്നതായും കുവൈത്ത് രാഷ്ട്ര നേതാക്കൾ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.