അനുശോചനത്തിനും സ്നേഹത്തിനും നന്ദി അറിയിച്ച് അമീർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തോടനുബന്ധിച്ച് അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. സ്വദേശികളും വിദേശികളും അടങ്ങുന്ന രാജ്യനിവാസികൾക്ക് ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിനോടുള്ള സ്നേഹം വെളിപ്പെടുത്തുന്നതായിരുന്നു അനുശോചന പ്രവാഹം.
അനുശോചനം അറിയിച്ച വിവിധ ലോക നേതാക്കളെയും അന്തർദേശീയ സംഘടനകളെയും അമീർ നന്ദി അറിയിച്ചു. നമുക്കിടയിലെ െഎക്യത്തിെൻറയും സ്നേഹത്തിെൻറയും അടയാളമാണിത്.
ശൈഖ് സബാഹിെൻറ നിര്യാണത്തോടനുബന്ധിച്ച് മാധ്യമങ്ങൾ, സ്ഥാപനങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പ്രകടിപ്പിച്ച ആത്മാർഥമായ അനുശോചനം ശ്രദ്ധേയമാണ്. ശൈഖ് സബാഹിെൻറ ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിെൻറ വികസന സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് അമീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.