Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​ർ ചൊ​വ്വാ​ഴ്ച...

അ​മീ​ർ ചൊ​വ്വാ​ഴ്ച ജോ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
Sheikh Mishal Al Ahmad Al Jaber Asabah
cancel
camera_alt

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ചൊ​വ്വാ​ഴ്ച ജോ​ർ​ഡ​നി​ലേ​ക്ക് തി​രി​ക്കും. കു​വൈ​ത്തും ജോ​ർ​ഡ​നും ത​മ്മി​ലു​ള്ള പ​ര​മ്പ​രാ​ഗ​ത സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തി​ന് കൂ​ടു​ത​ൽ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ടാ​ണ് സ​ന്ദ​ർ​ശ​നം. സ​ന്ദ​ർ​ശ​ന​ത്തി​ൽ ജോ​ർ​ഡ​നി​ലെ അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ രാ​ജാ​വു​മാ​യി അ​മീ​ർ ച​ർ​ച്ച ന​ട​ത്തും. ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ൾ, വി​വി​ധ വി​ഷ​യ​ങ്ങ​ളോ​ടു​ള്ള നി​ല​പാ​ടു​ക​ളു​ടെ യോ​ജി​പ്പ്, സ​ഹ​ക​ര​ണ ക​രാ​റു​ക​ൾ, രാ​ഷ്ട്രീ​യ, പാ​ർ​ല​മെ​ന്റ​റി, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, വി​വ​ര, സൈ​നി​ക മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം തു​ട​ങ്ങി കു​വൈ​ത്തും ജോ​ർ​ഡ​നും അ​ടു​ത്ത ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന രാ​ജ്യ​ങ്ങ​ളാ​ണ്. ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ഏ​കീ​കൃ​ത നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്നു. അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കൂ​ടു​ത​ൽ ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും രൂ​പ​പ്പെ​ടു​ത്തു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം സൗ​ദി, ഒ​മാ​ൻ, ബ​ഹ്റൈ​ൻ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ അ​മീ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JordanAmir of Kuwait
News Summary - Amir visit Jordan Tuesday
Next Story