അമീറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച
text_fieldsകുവൈത്ത് സിറ്റി: അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബുധനാഴ്ച ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബുധനാഴ്ച രാവിലെ പത്തിന് നടക്കുന്ന അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാൻ സ്പീക്കർ അഹമ്മദ് അൽ സദൂൻ അംഗങ്ങളെ ക്ഷണിച്ചു. സർക്കാറിന്റെ അഭ്യർഥന പ്രകാരമാണ് ക്ഷണം.
മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിനു പിറകെ പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി രാജ്യത്തിന്റെ 17ാമത്തെ ഭരണാധികാരിയായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കൽ അനിവാര്യമാണ്.
മുൻ ഭരണാധികാരികളുടെ അധികാര കൈമാറ്റത്തിന്റെ ആവർത്തനമായ അമീറിന്റെ സ്ഥാനത്തേക്കുള്ള പതിവ് പിന്തുടർച്ചാവകാശ പ്രകാരമാണ് ശൈഖ് മിശ്അൽ അമീറായി ചുമതല ഏൽക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി കിരീടാവകാശി എന്ന നിലയിൽ ചുമതലകൾ വഹിച്ചുവരികയായിരുന്നു. നേരത്തേ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത സ്ഥാനങ്ങൾ, നാഷനൽ ഗാർഡ് തലവൻ, വിവിധ നയതന്ത്ര രാഷ്ട്രീയ ദൗത്യങ്ങളിലെ പ്രതിനിധി എന്നിങ്ങനെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനവും നിർവഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.