Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത താമസക്കാർക്ക്​ കു​വൈ​ത്തിൽ പൊതുമാപ്പ്​ നൽകാൻ ആലോചന

text_fields
bookmark_border
അ​ന​ധി​കൃ​ത താമസക്കാർക്ക്​ കു​വൈ​ത്തിൽ പൊതുമാപ്പ്​ നൽകാൻ ആലോചന
cancel

കു​വൈ​ത്ത്​ സി​റ്റി: അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത്​ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ കു​വൈ​ത്ത്​ വീ​ണ്ടും പൊ​തു​മാ​പ്പ്​ ന​ൽ​കി​യേ​ക്കും.

താ​​മ​​സ​നി​​യ​​മ​​ലം​​ഘ​​ക​​ർ​​ക്ക് രാ​​ജ്യം വി​​ടാ​​ൻ ഇ​​ള​​വ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ താ​മ​സ​കാ​ര്യ വ​കു​പ്പി​ന്​ സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ​യോ​ട്​ ഉ​ന്ന​ത​ത​ല​ത്തി​ൽ അ​നു​കൂ​ല നി​ല​പാ​ടാ​ണ്​ എ​ന്നാ​ണ​റി​യു​ന്ന​ത്. മ​ന്ത്രി​സ​ഭ​യി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്​​ത്​ അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും.

പി​ഴ​യ​ട​ച്ച്​ രേ​ഖ​ക​ൾ നി​യ​മ​വി​ധേ​യ​മാ​ക്കാ​നും രാ​ജ്യം വി​ടാ​നും അ​നു​വ​ദി​ക്കും.

ഇ​​ഖാ​​മ​​യി​​ല്ലാ​​തെ ക​​ഴി​​യു​​ന്ന വി​​ദേ​​ശി​​ക​​ളു​​ടെ എ​​ണ്ണം ഒ​​ന്ന​​ര​​ല​​ക്ഷം ക​​വി​​ഞ്ഞ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഇ​​വ​​രെ സ്വ​​ന്തം നാ​​ടു​​ക​​ളി​​ലേ​​ക്ക് തി​​രി​​ച്ച​​യ​​ക്കാ​​ൻ ഇ​​ള​​വു​കാ​​ലം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് താ​​മ​​സ​​കാ​​ര്യ വ​​കു​​പ്പ് ശി​​പാ​​ർ​​ശ സ​​മ​​ർ​​പ്പി​​ച്ച​​ത്.

കോ​​വി​​ഡ് ഒ​​ന്നാം​​ത​​രം​​ഗ സ​​മ​​യ​​ത്ത് മാ​​നു​​ഷി​​ക പ​​രി​​ഗ​​ണ​​ന മു​​ൻ​​നി​​ർ​​ത്തി താ​​മ​​സ​​നി​​യ​​മ​​ലം​​ഘ​​ക​​ർ​​ക്ക് കു​​വൈ​​ത്ത് പൊ​​തു​​മാ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു.

പി​​ഴ​​യും ശി​​ക്ഷാ​​ന​​ട​​പ​​ടി​​ക​​ളും ഒ​​ഴി​​വാ​​ക്കി​​ന​​ൽ​​കി​​യ​​തി​​നു പു​​റ​​മെ കു​​വൈ​​ത്ത് സ്വ​​ന്തം ചെ​​ല​​വി​​ലാ​​ണ് പൊ​​തു​​മാ​​പ്പി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​രെ നാ​​ടു​​ക​​ളി​​ലേ​​ക്ക് തി​​രി​​ച്ച​​യ​​ച്ച​​ത്.

എ​ന്നാ​ൽ, വ​ലി​യൊ​രു വി​ഭാ​ഗം പ​ല​വ​ട്ടം ന​ൽ​കി​യ പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ അ​ന​ധി​കൃ​ത​മാ​യി കു​വൈ​ത്തി​ൽ ക​ഴി​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amnestykuwait
News Summary - Amnesty for illegal occupants
Next Story