Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ പൊ​തു​മാ​പ്പ്  ഇ​ന്നു​മു​ത​ൽ 22 വ​രെ

text_fields
bookmark_border
കു​വൈ​ത്തി​ൽ പൊ​തു​മാ​പ്പ്  ഇ​ന്നു​മു​ത​ൽ 22 വ​രെ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​ തി​ങ്ക​ളാ​ഴ്​​ച പ്രാ​ബ​ല്യ​ത്തി​ലാ​വും. താ​മ​സ​രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക്‌ പി​ഴ​യോ ശി​ക്ഷാ​ന​ട​പ​ടി​ക​ളോ ഇല്ലാതെ രാ​ജ്യം​വി​ടാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി ജ​നു​വ​രി 29 മു​ത​ൽ ഫെ​ബ്രു​വ​രി 22 വ​രെ​യാ​ണ്. രാ​ജ്യം​വി​ടാ​ൻ സ​ന്ന​ദ്ധ​രാ​യി എ​ത്തു​ന്ന​വ​ർ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ൽ​ക​ണ​മെ​ന്ന് വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തു ക​ഴി​യു​ന്ന വി​ദേ​ശി​ക​ൾ ഇ​ള​വു​കാ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന്​ ഇ​ഖാ​മ വ​കു​പ്പ് ഓ​ഫി​സു​ക​ൾ​ക്കും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. 

കെ.​എം.​സി.​സി ഹെ​ൽ​പ്​ ഡെ​സ്​​കു​ക​ൾ തു​റ​ക്കും
കു​വൈ​ത്ത്​ സി​റ്റി: താ​മ​സ​രേ​ഖ​യി​ല്ലാ​ത്ത​വ​ർ​ക്ക്​ പൊ​തു​മാ​പ്പി​​െൻറ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ സ​ഹാ​യി​ക്കാ​നാ​യി കു​വൈ​ത്ത് കെ.​എം.​സി.​സി ഹെ​ൽ​പ്​​ഡെ​സ്​​കു​ക​ൾ തു​ട​ങ്ങു​ന്നു. ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞും രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​രെ ബോ​ധ​വ​ത്​​ക​രി​ക്കാ​നും കേ​സ്​ സ്പോ​ൺ​സ​ർ​മാ​രു​മാ​യി സം​സാ​രി​ക്കാ​നും പാ​സ്​​പോ​ർ​ട്ട്​ ല​ഭ്യ​മാ​ക്കാ​നും പ്ര​ത്യേ​ക​സം​ഘം പ്ര​വ​ർ​ത്തി​ക്കും. എം​ബ​സി പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ കെ.​എം.​സി.​സി ഹെ​ൽ​പ്​ ഡെ​സ്കി​ന്​ പ്ര​ത്യേ​ക കൗ​ണ്ട​റു​ണ്ടാ​വും. അ​ബ്ബാ​സി​യ കെ.​എം.​സി.​സി ഓ​ഫി​സ്, കു​വൈ​ത്ത് സി​റ്റി (ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ), ഫ​ഹാ​ഹീ​ൽ (ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ), ഫ​ർ​വാ​നി​യ-​ഖൈ​താ​ൻ (കെ.​എം.​സി.​സി. ഫ​ർ​വാ​നി​യ ഓ​ഫി​സ്) എ​ന്നി​വി​ട​ങ്ങ​ളി​ലും വൈ​കീ​ട്ട്​ ഹെ​ൽ​പ്​ ഡെ​സ്​​ക്​ ഉ​ണ്ടാ​വും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 99775898, 55143105. 
 

അ​വ​ധി​യി​ലു​ള്ള ജീ​വ​ന​ക്കാ​രോ​ട് ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​നും നി​ർ​ദേ​ശ​മു​ണ്ട്. താ​മ​സ​കാ​ര്യ വ​കു​പ്പി​​​െൻറ സ​ർ​ക്കു​ല​ർ പ്ര​കാ​രം ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ നി​യ​മ​ലം​ഘ​ക​രാ​യി മാ​റി​യ​വ​ർ താ​മ​സ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്. ഇ​ത്ത​ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് വ​കു​പ്പു​ക​ളി​ലേ​ക്ക​യ​ച്ച്​ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം താ​മ​സ​കാ​ര്യ വ​കു​പ്പ് ഒ​രു​മാ​സ​ത്തെ താ​ൽ​ക്കാ​ലി​ക ഇ​ഖാ​മ അ​നു​വ​ദി​ക്കും. 

ഇ​തി​നു​ശേ​ഷം പു​തി​യ സ്‌​പോ​ൺ​സ​റു​ടെ കീ​ഴി​ലേ​ക്ക് മാ​റു​ക​യോ പി​ഴ​കൂ​ടാ​തെ നാ​ട്ടി​ലേ​ക്ക് പോ​കു​ക​യോ ചെ​യ്യാം. ഒ​ളി​ച്ചോ​ട്ട പ​രാ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​യാ​ത്ത​വ​രും ആ​ണെ​ങ്കി​ൽ പാ​സ്​​പോ​ർ​ട്ട് കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ വി​മാ​ന​ത്താ​വ​ളം, ക​ര അ​തി​ർ​ത്തി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ നേ​രി​ട്ട് നാ​ട്ടി​ലേ​ക്ക് പോ​കാം. അ​തേ​സ​മ​യം, താ​ൽ​ക്കാ​ലി​ക പാ​സ്​​പോ​ർ​ട്ട്, എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യാ​ണ് കൈ​വ​ശ​മു​ള്ള​തെ​ങ്കി​ൽ താ​മ​സ​കാ​ര്യ വ​കു​പ്പി​ലെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ​ത്തി പാ​സ്​​പോ​ർ​ട്ട് ന​ഷ്​​ട​പ്പെ​ട്ട​താ​യി സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​ക​ണം. 

ഇ​തി​നാ​യി പ്ര​ത്യേ​ക ഫോ​റം പൂ​രി​പ്പി​ച്ചു​ന​ൽ​ക​ണം.  ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ​വ​കു​പ്പ് അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച​ശേ​ഷം അ​പേ​ക്ഷ​ക​​​െൻറ ഏ​കീ​കൃ​ത​ന​മ്പ​ർ അ​ഥ​വാ റ​ക്കം മു​വ​ഹ​ദ് പു​തി​യ യാ​ത്രാ​രേ​ഖ​യി​ൽ രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നു​ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​യോ അ​തി​ർ​ത്തി ക​വാ​ട​ങ്ങ​ളി​ലെ​യോ എ​മി​ഗ്ര​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ളെ തി​രി​ച്ച​റി​യാ​നും യാ​ത്രാ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കാ​നും വേ​ണ്ടി​യാ​ണ് ഏ​കീ​കൃ​ത ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 

അ​പേ​ക്ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​​​െൻറ ഡാ​റ്റാ​ബേ​സി​ൽ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ പു​തി​യ ഫ​യ​ൽ ഉ​ണ്ടാ​ക്കി വി​വ​ര​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി ഡാ​റ്റാ​ബേ​സി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രാ​ല​യ​ത്തി​​​െൻറ ഡാ​റ്റാ​ബേ​സി​ലെ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ​ക​​​െൻറ പു​തി​യ പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ളും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പാ​സ്​​പോ​ർ​ട്ടി​ന​നു​സ​രി​ച്ച്​ ഡാ​റ്റാ​ബേ​സി​ലെ വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. താ​മ​സ​കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലാ​ത്ത ഏ​തെ​ങ്കി​ലും കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണ് അ​പേ​ക്ഷ​യു​മാ​യി എ​ത്തു​ന്ന​തെ​ങ്കി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റ​ണ​മെ​ന്നും താ​മ​സ​കാ​ര്യ വ​കു​പ്പ് മേ​ധാ​വി ഒ​പ്പി​ട്ട സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശ​മു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amnestygulf newsmalayalam news
News Summary - amnesty-kuwait-gulf news
Next Story