അറബിക് ഷോർട്ട് ഫിലിമുമായി മലയാളി വിദ്യാർഥികൾ
text_fieldsകുവൈത്ത് സിറ്റി: പഠനപ്രവർത്തനങ്ങളുടെ ഭാഗമായി അറബി ഷോർട്ട് ഫിലിം തയാറാക്കി മലയാളി വിദ്യാർഥികൾ. ഒമർ അക്കാദമി ഓൺലൈൻ മദ്റസയിലെ വിദ്യാർഥികളാണ് ഷോർട്ട് ഫിലിം പുറത്തിറക്കിയത്. കുവൈത്ത്, യു.എ.ഇ, ഖത്തർ, സൗദി, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നായി അവരവരുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ഒന്നാക്കിയാണ് മനോഹരമായ ആശയം ഷോർട്ട് ഫിലിമാക്കിയത്. ഷോർട്ട് ഫിലിമിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ വിദ്യാർഥികൾ ഒരുമിച്ചാണ് നിർവഹിച്ചത്.
രക്ഷിതാക്കളുടെ സഹായത്തോടെയാണ് വിവിധയിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആഘോഷങ്ങൾക്കിടയിൽ അവിചാരിതമായി കണ്ടെത്തിയ സമപ്രായക്കാരിയായ കൂട്ടുകാരിയെ ചേർത്തുപിടിക്കുന്ന സന്തോഷവതിയായ പെൺകുട്ടിയുടെ കഥയാണ് ‘ഫർഹ’ അറബിക് ഷോർട്ട് ഫിലിം പറയുന്നത്.
ഒമർ അക്കാദമി ഓൺലൈൻ മദ്റസയിലെ ബുസ്താൻ ബാച്ചിലെ വിദ്യാർഥികളാണ് അറബി പഠനത്തിന്റെ ഭാഗമായി പ്രോജക്ട് പൂർത്തിയാക്കിയത്. കുട്ടികളിൽ ധാർമിക, അറബി പഠനത്തിന് തൽപരത വർധിപ്പിക്കുന്നതിന് ഇത്തരം വ്യത്യസ്ത പദ്ധതികൾ സഹായകമായെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.