റമദാനിൽ പ്രതിദിനം ശരാശരി 397 വാഹനാപകടം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ റമദാനിൽ പ്രതിദിനം ശരാശരി 397 വാഹനാപകടങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി റിപ്പോർട്ട്.
ട്രാഫിക് ഓപറേഷൻസ് ഡിപ്പാർട്മെന്റിൽനിന്നുള്ള അപകടങ്ങളുടെ സ്ഥിതിവിവരക്കണക്കനുസരിച്ച് റമദാൻ ആദ്യ 15 നാളുകളിൽ 5959 വാഹനാപകടങ്ങളാണ് രേഖപ്പെടുത്തിയത്. ഇഫ്താറിന് മുമ്പും രാത്രിയുമാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്.
റമദാൻ ആദ്യ പകുതിയിലെ അപകടങ്ങളിൽ 3034 എണ്ണം ഇഫ്താറിനു മുമ്പും 2925 അപകടങ്ങൾ രാത്രികാലങ്ങളിലുമാണ്. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും അമിത വേഗവും പലപ്പോഴും അപകടത്തിന് കാരണമാകുന്നതായി ട്രാഫിക് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഡ്രൈവിങ് വേളയിൽ സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടോ സന്ദേശങ്ങൾ വായിച്ചുകൊണ്ടോ വാഹനമോടിക്കാതിരിക്കുക, നോമ്പുതുറ സമയത്തെ മരണപ്പാച്ചിൽ ഒഴിവാക്കുക എന്നിവയാണ് അപകടങ്ങൾ കുറക്കാൻ ഗതാഗത വകുപ്പ് മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.