Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​വേ​ശം നി​റ​ച്ച്...

ആ​വേ​ശം നി​റ​ച്ച് ആ​ഫ്രോ-​ഏ​ഷ്യ​ന്‍ ടൂ​ര്‍ണ​മെ​ന്റ്; സോ​ക്ക​ർ ഈ​ജി​പ്ത് ജേ​താ​ക്ക​ൾ

text_fields
bookmark_border
ആ​ഫ്രോ-​ഏ​ഷ്യ​ന്‍ ടൂ​ര്‍ണ​മെ​ന്റ്
cancel
camera_alt

ആ​ഫ്രോ-​ഏ​ഷ്യ​ന്‍ ടൂ​ര്‍ണ​മെ​ന്റ് വി​ജ​യി​ക​ളാ​യ സോ​ക്ക​ർ ഈ​ജി​പ്ത് ടീം

കു​വൈ​ത്ത് സി​റ്റി: ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഫു​ട്ബാ​ള്‍ ആ​രാ​ധ​ക​രി​ൽ ആ​വേ​ശം നി​റ​ച്ച ആ​ഫ്രോ-​ഏ​ഷ്യ​ന്‍ ടൂ​ര്‍ണ​മെ​ന്റി​ന് സ​മാ​പ​നം. മ​ല​യാ​ളി​ക​ളും ഇ​ന്ത്യ​ക്കാ​രും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും ക​ള​ത്തി​ലി​റ​ങ്ങി​യ ടൂ​ര്‍ണ​മെ​ന്റി​ൽ സോ​ക്ക​ർ ഈ​ജി​പ്ത് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ഗ്വാ​ന എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് കി​രീ​ട നേ​ട്ടം. ക്വാ​ർ​ട്ട​റി​ൽ ടീം ​അ​മ്മാ​ഷി​നെ കീ​ഴ​ട​ക്കി മ​ല​യാ​ളി ക്ല​ബാ​യ ആ​ഫി​യ ബേ​ക്ക​റി എ​ഫ്‌.​സി മൂ​ന്നാം സ്ഥാ​നം നേ​ടി.

സോ​ക്ക​ർ ഈ​ജി​പ്തി​ന്റെ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ റ​ഹീം ടോ​പ്പ് സ്കോ​റ​റാ​യി. ഇ​തേ ടീ​മി​ന്റെ മെ​ബി​ദി​നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും ഗ്വാ​ന എ​ഫ്.​സി​യു​ടെ തൗ​ഫീ​ക്ക് മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യും തീ​ത്താ മി​ക​ച്ച ഡി​ഫ​ന്റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഹ​ല ഇ​വ​ന്റ്സും കു​വൈ​ത്തി​ലെ പ്ര​മു​ഖ ഫു​ട്ബാ​ള്‍ അ​ക്കാ​ദ​മി​യാ​യ സ്പോ​ർ​ട്ടി ഏ​ഷ്യ​യും സ​ഹ​ക​രി​ച്ച് ഫ​ഹാ​ഹീ​ൽ സൂ​ക്ക് സ​ബ​യി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ടൂ​ര്‍ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ലീ​ഗ് ത​ല മ​ത്സ​ര​ങ്ങ​ളും ശ​നി​യാ​ഴ്ച ക്വാ​ര്‍ട്ട​ര്‍, സെ​മി, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

ടൂ​ർ​ണ​മെ​ന്റി​ൽ 24 പ്ര​മു​ഖ അ​റ​ബ്-​ഏ​ഷ്യ​ന്‍-​ആ​ഫ്രി​ക്ക​ന്‍ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്തു. ദേ​ശീ​യ, സം​സ്ഥാ​ന താ​ര​ങ്ങ​ളോ​ടൊ​പ്പം വി​ദേ​ശ​താ​ര​ങ്ങ​ളും ക​ള​ത്തി​ലി​റ​ങ്ങി​യ​ത് കാ​ണി​ക​ൾ​ക്ക് ആ​വേ​ശം കൂ​ട്ടി. മ​ത്സ​രം ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. ഹ​ല ഇ​വ​ന്റ​സ് പ്ര​തി​നി​ധി​ക​ളാ​യ വി.​എ​സ്.​ന​ജീ​ബ്, ഷാ​ജ​ഹാ​ൻ, സി.​എ.​ബി​ജു, ജ​സ്‌​വി​ൻ, ന​ബീ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​ജ​യി​ക​ൾ​ക്ക് മം​ഗോ ഹൈ​പ്പ​ർ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ​ലി ​ട്രോ​ഫി കൈ​മാ​റി. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് സി​റ്റി ക്ലി​നി​ക് ഫൈ​നാ​ൻ​സ് മാ​നേ​ജ​ർ അ​ബ്ദു​ൽ സ​ത്താ​ർ, മാ​നേ​ജ​ർ സ​തീ​ഷ്, നി​ഥി​ൻ എ​ന്നി​വ​ര്‍ ​​ട്രോ​ഫി കൈ​മാ​റി. കെ​ഫാ​ക് പ്ര​സി​ഡ​ന്റ് മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsAfro-Asian Soccer Tournament
News Summary - An exciting Afro-Asian tournament- Soccer Egypt winners
Next Story