Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ​ത്ത്...

രാ​ജ്യ​ത്ത് പെ​ൺ​വ​ർ​ഗ​ത്തി​ൽ​പെ​ട്ട മൃ​ഗ​ങ്ങ​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​തി​ന് വി​ല​ക്ക്

text_fields
bookmark_border
രാ​ജ്യ​ത്ത് പെ​ൺ​വ​ർ​ഗ​ത്തി​ൽ​പെ​ട്ട മൃ​ഗ​ങ്ങ​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​തി​ന് വി​ല​ക്ക്
cancel

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ൽ പ​ശു, പെ​ൺ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​ട്ട​കം, ആ​ടു​മാ​ടു​ക​ൾ മു​ത​ലാ​യ മൃ​ഗ​ങ്ങ​ളെ കൊ​ന്ന് ഭ​ക്ഷി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു. കൃ​ഷി, മീ​ൻ​പി​ടി​ത്ത​കാ​ര്യ പൊ​തു​സ​മി​തി​യാ​ണ് ഉ​ത്ത​ര​വ്‌ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്‌. ഒ​രു വ​യ​സ്സു മു​ത​ൽ നാ​ലു വ​യ​സ്സു​വ​രെ​യു​ള്ള പെ​ൺ മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ന്ന​തി​നാ​ണ്‌ നി​രോ​ധ​നം.


രോ​ഗ​മു​ള്ള​തോ അ​ല്ലെ​ങ്കി​ൽ പ്ര​ജ​ന​ന​ത്തി​ന്‌ യോ​ഗ്യ​മ​ല്ലാ​ത്ത​തോ ആ​യ മൃ​ഗ​ങ്ങ​ളെ പു​തി​യ നി​യ​മ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്‌. ക​ന്നു​കാ​ലി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്‌ പു​തി​യ ന​ട​പ​ടി. ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​മൃ​ഗ​ങ്ങ​ളു​ടെ അ​റ​വ്‌ ത​ട​യു​ന്ന​തി​ന് എ​ല്ലാ അ​റ​വു​ശാ​ല​ക​ളി​ലും കൃ​ഷി-​മൃ​ഗ​സം​ര​ക്ഷ​ണ പൊ​തു സ​മി​തി ഇ​തി​ന​കം അ​റി​യി​പ്പ് ന​ൽ​കി​ക്ക​ഴി​ഞ്ഞു.
ഇ​തി​നാ​യി ന​ഗ​ര​സ​ഭ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ത​ലാ​യ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsAnimals
News Summary - animal-kuwait-gulf news
Next Story