കുവൈത്തിൽ ഒരു ഇന്ത്യക്കാരൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു ഇന്ത്യക്കാരൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തുദിവസമായി തീവ്രപരിചരണ വിഭ ാഗത്തിൽ കഴിഞ്ഞിരുന്ന 60കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം ഏഴായി.
നേരത്തെ ഒരു ഇന്ത്യക്കാരൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 97 ഇന്ത്യക്കാർ ഉൾപ്പെടെ 164 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ചവർ 1915 ആയി. 305 പേർ രോഗമുക്തി നേടി. ബാക്കി 1603 പേരാണ് ചികിത്സയിലുള്ളത്. 38 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
രണ്ട് കുവൈത്തികൾ, നാല് ബംഗ്ലാദേശികൾ, ഒരു ജോർദൻ പൗരൻ, ഒരു സിറിയക്കാരൻ എന്നിവർക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. 97 ഇന്ത്യക്കാർ, ആറ് കുവൈത്തികൾ, 13 ബംഗ്ലാദേശികൾ, 26 ഇൗജിപ്തുകാർ, എട്ട് പാകിസ്താനികൾ, രണ്ട് സിറിയക്കാർ, സൗദി, അമേരിക്ക, സുഡാൻ, ഫലസ്തീൻ, ലബനാൻ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള ഒാരോരുത്തർ എന്നിവർക്ക് നേരത്തെ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.