അഴിമതിക്കെതിരായ നടപടികള്‍ ശക്തമാക്കി ‘നസഹ’
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അഴിമതിക്കെതിരായ നടപടികള്‍ ശക്തമാക്കി അഴിമതിവിരുദ്ധ അതോറിറ്റിയായ ‘നസഹ’. മൂന്നു വര്‍ഷങ്ങളിലായി സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിലും മാധ്യമങ്ങളിലുമായി 68 അഴിമതി സംഭവങ്ങൾ കണ്ടെത്തിയതായി അതോറിറ്റി വ്യക്തമാക്കി. അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അതോറിറ്റിയുടെ തീരുമാനം.
2016 മുതല്‍ രാജ്യത്ത് 140ഓളം അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും അതോറിറ്റി വകുപ്പ് ഡയറക്ടർ ഇസ അൽനേസി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുണ്ടെങ്കിൽ തെളിവ് സഹിതം അഴിമതിവിരുദ്ധ ഏജൻസിയെ അറിയിക്കണം. പൊതുപണം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ നിയമ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംശയകരമായ ഏത് ദേശീയ-രാജ്യാന്തര ഇടപാടുകളെ സംബന്ധിച്ചും നസഹ അന്വേഷണം നടത്തും. ഭരണഘടനയുടെ വകുപ്പ് 22ൽ സൂചിപ്പിച്ചിരിക്കുന്ന പ്രാഥമിക വ്യവസ്ഥകൾ അനുസരിച്ച് വിവിധ സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിക്കും. തുടര്‍ന്ന് സംശയാസ്പദമായ അഴിമതി കുറ്റകൃത്യങ്ങളുടെ ഫോളോ അപ്പിനു ശേഷമാണ് നടപടിക്രമങ്ങള്‍ സ്വീകരിക്കുകയെന്ന് അൽനേസി പറഞ്ഞു. അഴിമതി നടത്തുന്നതും പൊതുമുതൽ ദുരുപയോഗം ചെയ്യുന്നതും അനുവദിക്കില്ലെന്നും രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.