ഭീകരവിരുദ്ധ കോൺഫറൻസ്; കുവൈത്തിന് യു.എൻ അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ സഹകരണം ശക്തിപ്പെടുത്തൽ, അതിർത്തി സുരക്ഷ സംവിധാനങ്ങൾ വിപുലപ്പെടുത്തൽ എന്നീ വിഷയത്തിൽ ഉന്നതതല സമ്മേളനം സംഘടിപ്പിച്ച കുവൈത്തിന് യു.എൻ അണ്ടർസെക്രട്ടറി ജനറൽ ഫോർ കൗണ്ടർ ടെററിസം ഓഫിസ് വ്ളാഡിമിർ വോറോൻകോവിന്റെ അഭിനന്ദനം.
സമ്മേളനത്തിൽ പങ്കെടുക്കാൻ 115 രാജ്യങ്ങളിലേക്ക് ക്ഷണം അയച്ചതിൽ 92 പേർ പങ്കെടുത്തു. എല്ലാ രാജ്യങ്ങളും ഭീകരതക്കെതിരായ നടപടികൾക്ക് മുൻഗണന നൽകുന്നു എന്നതിന്റെ തെളിവാണിത്. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ ഭീകരവാദത്തെ ചെറുക്കുന്നതിന് മെച്ചപ്പെട്ട നടപടിയും കൂടുതൽ ഐക്യ ശ്രമങ്ങളും തേടുകയാണെന്നും വോറോൻകോവ് പറഞ്ഞു. കോൺഫറൻസ് വളരെ സമയോചിതമാണ്. ചർച്ചകൾ ഗുണപരമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.