കെ.കെ.എം.എ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു പരീക്ഷയിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാർഥികളെയാണ് പരിഗണിക്കുക. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്.സി നഴ്സിങ്, ബി.ഫാം , ബി.എസ്.സി പാരാമെഡിക്കൽ കോഴ്സുകൾ, എൻജിനീയറിങ്, മറ്റു യൂ.ജി കോഴ്സുകൾ, പോളിടെക്നിക് ഡിപ്ലോമ എന്നീ കോഴ്സുകളിൽ പ്രവേശനം നേടിയവർക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അവസാന തീയതി നവംബർ 10. അപേക്ഷ സമർപ്പിക്കുന്നതിന് https://kkma.net/scholarship-2024/ കെ.കെ.എം.എ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ- +96599590480, 55428719. കെ.കെ.എം.എ 22 വർഷക്കാലമായി തുടരുന്ന വിദ്യാഭ്യാസ സ്കോളർഷിപ് പദ്ധതിയിലൂടെ നൂറുകണക്കിന് വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.