എല്ലാവർക്കും ഒരുപോലെ നിയമം ബാധകമാക്കുക -ഉപപ്രധാനമന്ത്രി
text_fieldsകുവൈത്ത് സിറ്റി: എല്ലാവർക്കും ഒരുപോലെ നിയമം ബാധകമാക്കാനും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശങ്ങൾ നടപ്പിലാക്കാനും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് സൈനിക സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളിലെ മുതിർന്ന കമാൻഡർമാരുമായും ഉദ്യോഗസ്ഥരുമായും പ്രതിരോധ മന്ത്രാലയത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം ഉണർത്തിയത്. രാജ്യത്തെ പ്രതിരോധിക്കാനും സുരക്ഷയും സുസ്ഥിരതയും നിലനിർത്താനും സൈനിക മേഖലകൾ തമ്മിലുള്ള സഹകരണവും ഏകോപനവും വർധിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സൈനിക സ്ഥാപനത്തിന് വലിയ ഉത്തരവാദിത്തങ്ങളും ബൃഹത്തായ ചുമതലകളും ഉണ്ടെന്നും ചൂണ്ടിക്കാട്ടി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും പ്രധാനമന്ത്രി പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും സൈനിക മേഖലകളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉപപ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സൈനിക മേഖലയില നേരിടുന്ന പ്രയാസങ്ങളും തടസ്സങ്ങളും നീക്കം ചെയ്യുമെന്നും ഉപപ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.