കോവിഡ് വാക്സിന് അപ്പോയൻറ്മെൻറ് സംവിധാനം ഏർപ്പെടുത്തും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വാക്സിൻ വിതരണത്തിന് അപ്പോയൻറ്മെൻറ് സംവിധാനം ഏർപ്പെടുത്തും. ഒാൺലൈനായി രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണനാടിസ്ഥാനത്തിൽ തീയതി അനുവദിക്കും. ആദ്യ ബാച്ച് കുവൈത്തിലെ ജനസംഖ്യയുടെ അഞ്ചുശതമാനത്തിന് തികയും. രണ്ടാം ബാച്ച് എത്തുന്നതോടെ 20 ശതമാനത്തിന് വാക്സിൻ നൽകാനാവും. ഒരാൾക്ക് രണ്ട് ഡോസ് ആണ് നൽകുക. ആദ്യ ഡോസ് കഴിഞ്ഞ് മൂന്നുമുതൽ നാലുവരെ ആഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നൽകുക. വാക്സിൻ എടുത്തവർക്ക് ആരോഗ്യ മന്ത്രാലയം സർട്ടിഫിക്കറ്റ് നൽകും.
ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ മറ്റുള്ളവർ തുടങ്ങിയവർക്ക് മുൻഗണനയുണ്ട്. ഡിസംബർ അവസാനം മുതൽ ബാച്ചുകളായാണ് വാക്സിൻ എത്തിക്കുക. വാക്സിനേഷന് ആരെയും നിർബന്ധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് വാക്സിൻ നൽകില്ല.
കഴിഞ്ഞ ആഴ്ച 10,000 പേർക്ക് ചോദ്യാവലി നൽകി നടത്തിയ സർവേയിൽ 45 ശതമാനം കുവൈത്തിൽ കോവിഡ് വാക്സിൻ എടുക്കാൻ തയാറല്ലെന്ന് വ്യക്തമാക്കി. വലിയൊരു വിഭാഗം ജനങ്ങൾ കുത്തിവെപ്പിന് തയാറാവില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ക്ലിനിക്കൽ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഡിസംബർ അവസാനം മുതൽ കുവൈത്തിലേക്ക് വാക്സിൻ ഇറക്കുമതി ചെയ്യും. 57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. ഇത് 28 ലക്ഷം പേർക്ക് തികയും. ക്ലിനിക്കൽ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഡിസംബർ അവസാനം മുതൽ കുവൈത്തിലേക്ക് വാക്സിൻ ഇറക്കുമതി ചെയ്യും. 57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. ഇത് 28 ലക്ഷം പേർക്ക് തികയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.