ഷുവൈഖ് കടൽത്തീര വികസനത്തിന് അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: പ്രതീക്ഷയോടെ കാത്തിരുന്ന ഷുവൈഖ് സീഫ്രണ്ട് വികസനം ഉൾപ്പെടെ നിരവധി സുപ്രധാന പദ്ധതികൾക്ക് മുനിസിപ്പൽ കൗൺസിലിന്റെ കാപിറ്റൽ കമ്മിറ്റി അംഗീകാരം നൽകി. ഡോ. ഹസ്സൻ കമാൽ അധ്യക്ഷനായ കൗൺസിലിന്റെ അഞ്ചാമത്തെ യോഗത്തിലാണ് അംഗീകാരം. യോഗത്തിൽ അജണ്ടയിലെ എട്ടു ഇനങ്ങളിൽ അഞ്ചെണ്ണം അംഗീകരിച്ചു.
ശൈഖ് ജാബിർ അൽ അഹമ്മദ് കൾചറൽ സെന്ററിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഷുവൈഖ് കടൽത്തീരം വികസിപ്പിക്കലും പുനരുദ്ധരിക്കുന്നതുമാണ് പ്രധാന പദ്ധതി. 1,50,766 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വികസനത്തിൽ സ്പോർട്സ് മൈതാനങ്ങൾ, ഹരിത ഇടങ്ങൾ, ബീച്ച് ഏരിയകൾ, ഇൻഡോർ കായിക സൗകര്യങ്ങൾ, നട പ്പാതകൾ, വാണിജ്യ, വിനോദമേഖലകൾ എന്നിവ ഉൾപ്പെടുന്നു.
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ചില പ്രദേശങ്ങൾ പബ്ലിക് ഫെസിലിറ്റീസ് മാനേജ്മെന്റ് കമ്പനിയുടെ ഉപയോഗത്തിനായി അനുവദിക്കാനുള്ള നിർദേശവും യോഗം അംഗീകരിച്ചു. ദോഹ തുറമുഖത്തിന് തെക്കുകിഴക്കായി വികസന പദ്ധതിക്കായി ഭൂമി അനുവദിക്കണമെന്ന കുവൈത്ത് തുറമുഖ അതോറിറ്റിയുടെ അപേക്ഷയും അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.