15 കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് അനുമതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 15 കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ആരോഗ്യമന്ത്രാലയം അനുമതി നൽകി. അഞ്ച് ആരോഗ്യ മേഖലകളിലെ മൂന്നുവീതം ഹെൽത്ത് സെൻററുകൾക്കാണ് വാക്സിനേഷന് അനുമതി നൽകിയത്. കാപിറ്റൽ ഹെൽത്ത് റീജ്യൻ: ഹമദ് അൽ ഹുമൈദി, ശൈഖ അൽ ഇസ്ദൈറവി, മുസാഇദ് ഹമദ് അൽ സാലിഹ്. ഹവല്ലി മേഖല: അബ്ദുറഹ്മാൻ അൽ സൈദ്, അൽ സിദ്ദീഖ്, സൽവ സ്പെഷലിസ്റ്റ് സെൻറർ. ഫർവാനിയ മേഖല: മുതബ് ഉബൈദ് അൽ ഷല്ലാഹി, അൽ അർദിയ അൽ ഷമ്മാലി, ഖൈത്താൻ അൽ ജനൂബി. അഹ്മദി മേഖല: അൽ മസായീൽ, സബാഹ് അൽ അഹ്മദ് ഹെൽത്ത് സെൻറർ 'ഇ', ഇൗസ്റ്റ് അൽ അഹ്മദി. ജഹ്റ മേഖല: അൽ നസീം, ജാബിർ അൽ അഹ്മദ്, നഹ്ദ എന്നീ ഹെൽത്ത് സെൻററുകൾക്കാണ് അനുമതി ലഭിച്ചത്.ഇതിൽ ജഹ്റ മേഖലയിലെ അൽ നസീം, അഹ്മദി മേഖലയിലെ അൽ മസായീൽ എന്നിവിടങ്ങളിൽ ഞായറാഴ്ച മുതൽ കുത്തിവെപ്പ് തുടങ്ങുമെന്നാണ് കരുതുന്നത്. മറ്റുള്ളയിടങ്ങളിൽ ഘട്ടംഘട്ടമായി ആരംഭിക്കും.
കോവിഡ്: 846 പുതിയ കേസുകൾ; രോഗമുക്തി 539 മരണമില്ല, ഇനി ചികിത്സയിൽ 7979 പേർ
കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 846 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 170,036 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 539 പേർ ഉൾപ്പെടെ 161,093 പേർ രോഗമുക്തി നേടി. മരണം റിപ്പോർട്ട് ചെയ്തില്ല. ഇതോടെ രാജ്യത്തെ കോവിഡ് മരണം 964 ആയി തുടരുകയാണ്. ബാക്കി 7979 പേരാണ് ചികിത്സയിലുള്ളത്. 70 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ വർധിച്ചു. 10651 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 15,90,032 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
രണ്ടുമാസം മുമ്പ് 3000ത്തിനടുത്ത് ആളുകളാണ് ചികിത്സയിലുണ്ടായിരുന്നത്. പുതിയ കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ ഗണ്യമായി വർധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം കൂടി. രണ്ടാഴ്ചയായി പുതിയ കേസുകൾ കൂടിവരുന്നത് ആശങ്ക വർധിപ്പിക്കുന്നു. മരണം വർധിക്കാത്തത് ആശ്വാസമാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും അതിന് ശേഷം കേസുകൾ വർധിക്കുകയായിരുന്നു. ജനുവരിയിലേതിനാൾ വഷളാകുന്ന സ്ഥിതിയാണ് ഫെബ്രുവരിയിൽ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.