അറബ് ഭാരോദ്വഹന ചാമ്പ്യൻഷിപ്: കുവൈത്തിന് മികച്ച നേട്ടം
text_fieldsകുവൈത്ത് സിറ്റി: കൈറോയിൽ സമാപിച്ച അറബ് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച നേട്ടം. ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ പുരുഷ-വനിത ടീം 29 മെഡൽ നേടി. ചാമ്പ്യൻഷിപ്പിൽ ആദ്യമായി കുവൈത്ത് വനിത ടീം രണ്ടാം സ്ഥാനത്തെത്തി.
കുവൈത്തിന്റെ ഭാരോദ്വഹന താരം മലക് അൽ ഹദാദ് 45 കിലോയിൽ സ്വർണവും വെങ്കലവും നേടി. 81 കിലോഗ്രാം മത്സരത്തിൽ അമൽ അൽ മെസൈദ് മൂന്നു വെള്ളി മെഡലുകൾ നേടി. 49 കിലോഗ്രാം ഗെയിമിൽ ഹുസൈൻ മോൺഷെഡ് മൂന്നു വെങ്കലവും 55 കിലോയിൽ ഫഹദ് അൽ ഒതൈബി വെങ്കലവും നേടി. 61 കിലോഗ്രാം മത്സരത്തിൽ മുഹമ്മദ് അൽ മുല്ല രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി. ഹുമൈദ് അക്ബർ 89 കിലോഗ്രാമിൽ മൂന്നു വെള്ളി മെഡലുകൾ നേടി.
വനിത ടീം 14 വ്യത്യസ്ത മെഡലുകൾ നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഹനോഫ് അൽ മെഗ്രൻ 45 കിലോഗ്രാം മത്സരത്തിൽ രണ്ടു വെങ്കല മെഡലുകൾ നേടി. അൽ സഹ്റ കംഷാദിന് 64 കിലോഗ്രാം ഗെയിമിൽ വെങ്കലം ലഭിച്ചു. 71 കിലോഗ്രാം മത്സരത്തിൽ സൈനബ് അൽ മുഹമ്മദും 76 കിലോയിൽ അബ്രാർ ഫഹദും യഥാക്രമം രണ്ടു വെങ്കലവും മൂന്നു വെള്ളിയും നേടി. ഹനാൻ അൽ അമീറും ഫാതിമ അൽ ബെലൂഷിയും വെങ്കലം നേടി.കുവൈത്ത് താരങ്ങളുടെ നേട്ടങ്ങളെയും മികച്ച പ്രകടനത്തെയും വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡന്റ് തലാൽ അൽ ജസ്സാർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.