അറേബ്യൻ ഗൾഫ് കപ്പ്: അമീറിന് അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് ടൂർണമെന്റിന്റെ ആതിഥ്യത്തിലും മികച്ച സംഘാടനത്തിനും അമീർ ശൈഖ് മിശ്അൽ അൽ അഹ് മദ് അൽ ജാബിർ അസ്സബാഹിനെ അഭിനന്ദനം അറിയിച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ചെയർമാനും ഫിഫയുടെ പ്രഥമ ഡെപ്യൂട്ടി പ്രസിഡന്റുമായ ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം ആൽ ഖലീഫ. അമീറിന്റെ ചാമ്പ്യൻഷിപ് സ്പോൺസർഷിപ് ഗൾഫ് കായിക മേഖലക്കും ഫുട്ബാളിനുമുള്ള ആദരവും അതിനോടുള്ള കരുതലിന്റെ സ്ഥിരീകരണവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജാബിർ അൽ അഹ് മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് കപ്പ് മത്സരങ്ങൾ ജി.സി.സി രാജ്യങ്ങളിലെ ടീമുകളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും റീജ്യനൽ, കോണ്ടിനെന്റൽ തലങ്ങളിൽ മത്സരിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.