അറേബ്യൻ ഗൾഫ് കപ്പ്; ബഹ്റൈനും ഇറാഖിനും ജയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന ഗൾഫ് കപ്പ് ഗ്രൂപ് ബി പോരാട്ടത്തിൽ ബഹ്റൈനും ഇറാഖിനും വിജയം. സൗദി അറേബ്യക്കെതിരെ ഒരു ഗോളിനാണ് ബഹ്റൈൻ വിജയം. ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബഹ്റൈൻ വ്യക്തമായ ലീഡ് നേടി. മത്സരത്തിൽ അവസാന സമയത്ത് സൗദി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ബഹ്റൈൻ 3-2 ന് ജയിച്ചു.
യമനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇറാഖും ആദ്യ മത്സരം പിന്നിട്ടു. ജാബിർ അൽ മുബാറക് അസ്സബാഹ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറാഖ് തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിച്ചു. തുടർന്ന് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു മുന്നേറിയ ഇറാഖിനെ യമൻ പ്രതിരോധ നിര പിടിച്ചുകെട്ടി. 64ാം മിനിറ്റിൽ അയ്മാൻ ഹുസൈൻ ശക്തമായ ഹെഡ്ഡറിലൂടെ ഗോൾ നേടി വിജയം ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.