Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റേ​ബ്യ​ൻ ഗ​ൾ​ഫ്...

അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ്; കു​വൈ​ത്തി​ന്റെ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ്

text_fields
bookmark_border
Arabian Gulf Cup: Kuwait secures victory against UAE
cancel
camera_alt

യു.​എ.​ഇ​ക്കെ​തി​രെ ജ​യം ആ​ഘോ​ഷി​ക്കു​ന്ന കു​വൈ​ത്ത് താ​ര​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​ക്കെ​തി​രെ ഒ​രു ഗോ​ൾ ജ​യ​വു​മാ​യി അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പി​ൽ കു​വൈ​ത്തി​ന്റെ തി​രി​ച്ചു​വ​ര​വ്. എ​ക്സ്ട്രാ​ടൈ​മി​ൽ അ​ഹ്മ​ദ് അ​ൽ ദ​ഫീ​രി നേ​ടി​യ ഗോ​ളി​ൽ കു​വൈ​ത്ത് ആ​വേ​ശ​ക​ര​മാ​യ വി​ജ​യം എ​ത്തി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കു​വൈ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ മൂ​ന്നു പോ​യ​ന്റു​ക​ൾ ല​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച ബ​ഹ്റൈ​നു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ജ​യി​ക്കാ​നാ​യാ​ൽ കു​വൈ​ത്തി​ന് സെ​മി ഫൈ​ന​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.

ജ​യം അ​നി​വാ​ര്യ​മാ​യ മ​ത്സ​ര​ത്തി​ൽ ക​രു​ത​ലോ​ടെ​യാ​ണ് കു​വൈ​ത്ത് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. നി​ര​വ​ധി താ​ര​ങ്ങ​ളു​ള്ള യു.​എ.​ഇ ക​ളി​യി​ൽ നേ​രി​യ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചെ​ങ്കി​ലും ഗോ​ൾ ത​ട​യാ​ൻ കു​വൈ​ത്തി​നാ​യി. ഇ​തോ​ടെ, 90 മി​നി​റ്റി​ലും ഗോ​ൾ ഒ​ഴി​ഞ്ഞു​നി​ന്നു. മ​ത്സ​രം സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന സൂ​ച​ന​ക​ൾ​ക്കി​ടെ എ​ക്സ്ട്രാ​ടൈ​മി​ൽ 93ാം മി​നി​റ്റി​ൽ യു.​എ.​ഇ ഗോ​ൾ ബോ​ക്സി​ന് സ​മീ​പ​ത്തു​നി​ന്ന് ല​ഭി​ച്ച ഫ്രീ​കി​ക്ക് കു​വൈ​ത്ത് മു​ത​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നോ​ട് ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​വി വ​ഴ​ങ്ങി​യ കു​വൈ​ത്തി​ന് യു.​എ.​ഇ​ക്കെ​തി​രാ​യ വി​ജ​യം ആ​ത്മ​വി​ശ്വാ​സം കൂ​ട്ടു​ന്ന​താ​ണ്. ബ​ഹ്റൈ​നു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഇ​തേ ​ഫോം ​നി​ല​നി​ർ​ത്താ​നാ​യാ​ൽ കു​വൈ​ത്തി​ന് 11ാം ഗ​ൾ​ഫ് ക​പ്പ് കി​രീ​ടം സ്വ​പ്നം ക​ണ്ടു തു​ട​ങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballArabian Gulf CupKuwait team
News Summary - Arabian Gulf Cup: Kuwait secures victory against UAE
Next Story