കെ.ഐ.ജി ഫർവാനിയ ഏരിയ അറഫാസംഗമം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ അറഫാ ദിനത്തിൽ അറഫാസംഗമം പരിപാടി സംഘടിപ്പിച്ചു.ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ‘അറഫ നൽകുന്ന പാഠം’ വിഷയത്തിൽ സിജിൽ ഖാൻ മുഖ്യപ്രഭാഷണം നടത്തി.
നബി നടത്തിയ അറഫാ പ്രഭാഷണമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന മിക്ക പ്രശ്നങ്ങൾക്കും ഏക പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. അറഫ നൽകുന്ന യഥാർഥ തിരിച്ചറിവ് ഓരോ വ്യക്തിയും ആവാഹിച്ചെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സിജിൽ ഖാൻ ഓർമിപ്പിച്ചു.
ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ഇസ്ലാമിക സമൂഹം കൺവീനർ അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു. നബനിമാത്ത് ഖിറാഅത്ത് നടത്തി. നോമ്പുതുറയോടെയാണ് പരിപാടി അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.