കുട്ടികൾ ഹാജരുണ്ടോ? സഹൽ ആപ്പിൽ അറിയാം
text_fieldsകുവൈത്ത് സിറ്റി: സഹൽ ആപ്പിൽ വിദ്യാഭ്യാസ മന്ത്രാലയം പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി. സ്കൂളും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്ന ‘ജനറൽ നോട്ടിഫിക്കേഷൻ’ എന്ന ഫീച്ചറാണ് പുതിയത്.
ഇതിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പാരന്റ് മീറ്റിങ്, അറ്റൻഡൻസ് റിക്വസ്റ്റ്, വിദൂര വിദ്യാഭാസത്തിനുള്ള ഷെഡ്യൂൾ തുടങ്ങിയ അറിയിപ്പുകൾ നൽകാനാവും. ഇതുകൂടാതെ കുട്ടികളുടെ ആബ്സെന്റ്സ് വാണിങ്ങും അറിയിക്കാനാകും. ഇതുവഴി രക്ഷിതാക്കൾക്ക് കുട്ടികൾ സ്കൂളിൽ ഹാജറായിട്ടുണ്ടോയെന്ന് മനസ്സിലാക്കാനാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളും കുട്ടികളുടെ കുടുംബങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സേവനം. പുതിയ ഫീച്ചറിലൂടെ രക്ഷിതാക്കളുമായി സമയബന്ധിതമായി ആശയവിനിമയം സാധ്യമാക്കാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.