പരീക്ഷാ പേടിയുണ്ടോ, ‘എജുകഫേ’യിൽ പരിഹാരമുണ്ട്
text_fieldsകുവൈത്ത് സിറ്റി: പരീക്ഷയുടെ പടിവാതിൽക്കൽ നിൽക്കുന്ന വിദ്യാർഥികളാണോ നിങ്ങൾ? അതിനെക്കുറിച്ച് ഓർത്ത് പേടിയുണ്ടോ? എന്നാൽ അതെല്ലാം മറന്നേക്കു.
ആശ്വാസത്തോടെ എങ്ങനെ പരീക്ഷയെ നേരിട്ട് ഉന്നത വിജയം നേടാമെന്ന് ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’യിൽനിന്ന് മനസ്സിലാക്കാം. പരീക്ഷ മാത്രമല്ല, ഉപരിപഠനവും ലളിതമാക്കാനുള്ള മാർഗങ്ങളും ഒരു കുടക്കീഴിൽ ഒരുങ്ങിക്കഴിഞ്ഞു. ലോകോത്തര കലാലയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്നവർക്കും മികച്ച പഠനമാർഗങ്ങൾ തേടുന്നവർക്കും ‘എജുകഫേ’യിൽ പരിഹാരമുണ്ടാകും.
വിദ്യാഭ്യാസ-കരിയർ വിദഗ്ധരും, ഇന്ത്യയിലെയും ഗൾഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഉൾപ്പെടെ സർവകലാശാല പ്രതിനിധികളും പ്രഭാഷകരും അണിനിരക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനത്തിന് ഫെബ്രുവരി രണ്ട്,മൂന്ന് തീയതികളിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ വേദിയാകും. വിദ്യാർഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ ഫാക്കൽറ്റികൾ, ഉയർന്ന വിദ്യാഭ്യാസം തേടുന്നവർ, ഉന്നത പഠനത്തിനായി വിവിധ രാജ്യത്തേക്ക് പോകാൻ പദ്ധതിയിടുന്നവർ തുടങ്ങി മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കെല്ലാം ‘എജു കഫേ’യിൽ പങ്കെടുക്കാം.
തെന്നിന്ത്യൻ ചലച്ചിത്ര താരവും, ഗായികയും, ട്രെയിനറുമായ മമ്ത മോഹൻദാസ്, പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി രാജരത്നം, മെന്റലിസ്റ്റും മൈൻഡ് അനലിസ്റ്റുമായ മെന്റലിസ്റ്റ് ആതി, പബ്ലിക് സ്പീക്കറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ബയോഹാക്കറും വെൽനസ് കോച്ചുമായ മഹറൂഫ്. സി.എ എന്നിവർ ‘എജുകഫേ’യിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ‘എജുകഫേ’യിൽ പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്- https://www.myeducafe.com/registration.php?url=Educafe-kuwait-9_16
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.