സൈന്യത്തിന് സന്നദ്ധതയും ജാഗ്രതയും അനിവാര്യം - കരസേനാ മേധാവി
text_fieldsകുവൈത്ത് സിറ്റി: കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ പൈലറ്റ് ബന്ദർ അൽ മുസൈൻ, മുഹമ്മദ് അൽ അഹമ്മദ് നേവൽ ബേസിലും, സാലിഹ് അൽ മുഹമ്മദ് യന്ത്രവൽകൃത ബ്രിഗേഡ്/94-ലും പരിശോധന നടത്തി. നാവിക താവളത്തിലെ വിവിധ സൗകര്യങ്ങളും യന്ത്രവൽകൃത ബ്രിഗേഡിന്റെ യൂനിറ്റുകളും അദ്ദേഹം സന്ദർശിച്ചു.
ഉയർന്ന തലത്തിലുള്ള സന്നദ്ധതയും ജാഗ്രതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉണർത്തി. കുവൈത്ത് ആർമി അംഗങ്ങളുടെ അർപ്പണബോധത്തെ പ്രശംസിച്ച അദ്ദേഹം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശുഷ്കാന്തിയോടെ തുടർന്നും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.