ജലീബിൽ പൊലീസ് പരിശോധന: സൈനിക യൂനിഫോം വിൽപന പിടികൂടി
text_fieldsകുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ പൊലീസ് പട്രോൾ ടീം മിന്നൽ പരിശോധന നടത്തി. സൈനിക യൂനിഫോമും മോഷണ മുതലുകളും വിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ വെള്ളിയാഴ്ച പരിശോധനക്കെത്തിയത്. ബംഗ്ലാദേശ് സ്വദേശിയെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. ഇയാളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
മറ്റൊരു സംഭവത്തിൽ ജലീബ് മേഖലയിലുൾപ്പെടുന്ന ഹസ്സാവിയിൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി ബേക്കറി അടപ്പിച്ചു. സ്വകാര്യ പാർപ്പിട സ്ഥലത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുകയായിരുന്നു. ജലീബ് അൽ ശുയൂഖിൽ റെസിഡൻഷ്യൽ ഏരിയയിൽ അനുമതിയില്ലാതെ നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇവക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.