വിദേശികളുടെ വരവ്: വിശദ നടപടിക്രമങ്ങൾ വൈകാതെ
text_fieldsകുവൈത്ത് സിറ്റി: ആഗസ്റ്റ് ഒന്നുമുതൽ കുവൈത്തിലേക്ക് പ്രവേശനവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ നടപടിക്രമങ്ങൾ വൈകാതെ പ്രഖ്യാപിക്കും. ആരോഗ്യമന്ത്രാലയത്തിലെ ഉന്നതസംഘം അടുത്ത ദിവസം ചേരുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യും.കോവിഡ് വ്യാപനം കൂടുതലുള്ള 30ലേറെ രാജ്യങ്ങളെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയുള്ള തരംതിരിവ് ഉണ്ടാകില്ലെന്നാണ് സൂചന.
കുവൈത്ത് അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് കുവൈത്തിൽ സാധുവായ ഇഖാമയുണ്ടെങ്കിൽ ഏത് രാജ്യത്തുനിന്നായാലും വരാം എന്നരീതിയിലാകും ക്രമീകരണം. അതുകൊണ്ടുതന്നെ ഇന്ത്യക്കാർക്ക് ഉൾപ്പെടെ മറ്റൊരു രാജ്യത്തേക്ക് ഇടത്താവളമാക്കേണ്ടിവരില്ല. നേരത്തെ രാജ്യങ്ങളെ തരംതിരിക്കുകയും രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് പ്രവേശനവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യ ഉൾപ്പെടെ ഇത്തരം രാജ്യങ്ങളിൽനിന്നുള്ളവർ യു.എ.ഇ ഉൾപ്പെടെ മറ്റു രാജ്യങ്ങൾ ഇടത്താവളമാക്കിയാണ് വന്നിരുന്നത്. ഇടത്താവളങ്ങളിൽ രണ്ടാഴ്ച ക്വാറൻറീൻ ഇരിക്കണമായിരുന്നു.വിദേശികൾക്ക് പൂർണമായ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതോടെയാണ് ഇൗ സമ്പ്രദായം നിന്നുപോയത്.
വീണ്ടും പ്രവേശനം ആരംഭിക്കുേമ്പാൾ ഇത്തരം തരംതിരിവുണ്ടാകില്ലെന്ന റിപ്പോർട്ട് ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസമാണ്. വാക്സിനേഷൻ സംബന്ധിച്ചും ചില കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
ഫൈസർ, ആസ്ട്രസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾ മാത്രമാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് ഒാക്സ്ഫഡ് ആസ്ട്രസെനക തന്നെയാണ്.
ഇത് കുവൈത്തിന് അറിയാമെന്ന് ഇന്ത്യൻ അംബാസഡർ വ്യക്തമാക്കിയിരുന്നു. എന്നാലും ആരോഗ്യമന്ത്രാലയത്തിെൻറ ഭാഗത്തുനിന്നുള്ള ഒൗദ്യോഗികപ്രഖ്യാപനം കാത്തിരിക്കുകയാണ് പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.