രാജ്യാതിർത്തികൾ താണ്ടി ഗ്രേറ്റർ സ്പോട്ടഡ് ഈഗിൾ പറന്നെത്തി
text_fieldsകുവൈത്ത് സിറ്റി: രാജ്യാതിർത്തികൾ താണ്ടി കുവൈത്തിന്റെ സുന്ദര കാലാവസഥ അനുഭവിക്കാൻ റഷ്യയിൽനിന്ന് പുതിയ അതിഥിയെത്തി. ഗ്രേറ്റർ സ്പോട്ടഡ് ഈഗിളാണ് കഴിഞ്ഞ ദിവസം അൽ ജഹ്റ നേച്ചർ റിസർവിലേക്ക് പറന്നെത്തിയതെന്ന് കുവൈത്ത് എൻവയൺമെന്റൽ ലെൻസ് ടീം അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന ഇത്തരം പക്ഷിയെ കുവൈത്ത് നിരീക്ഷിക്കുന്നത് ആദ്യമാണെന്നും ഇവ പ്രജനനകാലത്ത് റഷ്യയിലേക്ക് കുടിയേറുന്നതായും ടീമിലെ ബോർഡ് അംഗം ഉമർ അൽ സയ്യിദ് ഉമർ പറഞ്ഞു.
ഈ കഴുകന്മാരിൽ ഒന്നിന്റെ ഡി.എൻ.എ പരിശോധനയിൽ പക്ഷി പെൺപക്ഷിയാണെന്ന് തെളിഞ്ഞതായും തെക്കൻ റഷ്യയിൽ കൂടുകൂട്ടിയിരിക്കാമെന്നും ഉമർ പറഞ്ഞു. കെ.എഫ്.എ.എസ് (കുവൈത്ത് ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസസ്), എൻവയൺമെന്റ് പബ്ലിക് അതോറിറ്റി എന്നിവയുടെ പിന്തുണയോടെ ഒരേ ഇനത്തിൽപ്പെട്ട ആറ് കഴുകന്മാരിലാണ് സംഘം പരീക്ഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.