കുവൈത്ത് കടലിൽ തിമിംഗലങ്ങൾ എത്തിയതിൽ സ്ഥിരീകരണമില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കടലിലേക്ക് തിമിംഗലങ്ങൾ പ്രവേശിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് അധികൃതർ. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ ആൻഡ് ഫിഷ് റിസോഴ്സസിലെ ഫിഷറീസ് സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൊഹ്സെൻ അൽ മുതൈരി ഇക്കാര്യം സ്ഥിരീകരിച്ചതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. ഖാറൂഹ് ദ്വീപിനു സമീപം രണ്ടു തിമിംഗലങ്ങളെ കണ്ടതായി വിഡിയോ പ്രചരിക്കുന്നുണ്ട്.
തിമിംഗലങ്ങളെ സാന്നിധ്യം കണ്ടെത്താൻ ബോട്ടുകളിൽ തിരച്ചിൽ നടത്താനും കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അൽ മുതൈരി പറഞ്ഞു.
കുവൈത്ത് യൂനിവേഴ്സിറ്റി, റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, പബ്ലിക് അതോറിറ്റി ഫോർ എൻവയൺമെന്റ്, കോസ്റ്റ് ഗാർഡ്, കുവൈത്ത് മുനിസിപ്പാലിറ്റി തുടങ്ങിയവരുമായും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏകോപനവും നടക്കുന്നുണ്ട്. തിമിംഗലങ്ങൾ എത്തിയിട്ടുണ്ടെങ്കിൽ കപ്പലുകളുമായി കൂട്ടിയിടിക്കുന്നത് തടയാൻ, അവയെ അകറ്റാനുള്ള ശ്രമങ്ങൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.