Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ല​സ്തീ​ൻ...

ഫ​ല​സ്തീ​ൻ കാ​ഴ്ച​ക​ളു​മാ​യി ക​ലാ പ്ര​ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
ഫ​ല​സ്തീ​ൻ കാ​ഴ്ച​ക​ളു​മാ​യി ക​ലാ പ്ര​ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം
cancel
camera_alt

ഫ​ല​സ്തീ​ൻ ക​ലാ പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: അ​തി​ജീ​വ​ന പോ​രാ​ട്ട​ത്തി​നി​ട​യി​ലെ ഫ​ല​സ്തീ​ൻ ജീ​വി​തം, ക​ല, സം​സ്കാ​രം എ​ന്നി​വ​യു​ടെ തു​റ​ന്ന കാ​ഴ്ച​ക​ളു​മാ​യി ഫ​ല​സ്തീ​ൻ ക​ലാ പ്ര​ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം. ‘ഓ​ൾ ഐ​സ് ഓ​ൺ ഫ​ല​സ്തീ​ൻ’ എ​ന്ന വി​ഷ്വ​ൽ ഇ​വ​ന്റി​ന്റെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​യി​ൽ ച​ല​ച്ചി​ത്ര​മേ​ള, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം എ​ന്നി​വ ഉ​ണ്ട്.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പ്ര​തി​രോ​ധ​ശേ​ഷി​യും ചൈ​ത​ന്യ​വും എ​ടു​ത്തു​കാ​ണി​ക്കു​ന്ന ഡോ​ക്യു​മെ​ന്റ​റി​ക​ൾ മു​ത​ൽ നി​ര​വ​ധി സി​നി​മ​ക​ളും മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ​​ശു​വൈ​ക്കി​ലെ ‘കാ​പ്’ ഗാ​ല​റി, തി​യ​റ്റ​ർ, സാ​ൽ​മ​യി​ലെ അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്സി​റ്റി കു​വൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ്ര​ദ​ർ​ശ​നം.

ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച സി​നി​മ പ്ര​ദ​ർ​ശ​നം ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും. ഗ​സ്സ ഹ​ബീ​ബ്തി ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ‘കാ​പ്’ ഗാ​ല​റി​യി​ൽ 12 വ​രെ തു​ട​രും.

ഗ​സ്സ​യി​ൽ​നി​ന്ന് ഫ​ല​സ്തീ​ൻ​കാ​ര​നാ​യ റാ​ഷി​ദ് മ​ഷാ​ര​വി പ​ക​ർ​ത്തി​യ കാ​ഴ്ച​ക​ളു​മാ​യി ‘ഫ്രം ​ഗ്രൗ​ണ്ട് സീ​റോ’ എ​ന്ന സി​നി​മ​യും മേ​ള​യി​ലു​ണ്ട്. ലോ​ക​ത്തി​ലെ നൂ​റാ​മ​ത്തെ ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലേ​ക്കാ​ണ് ഈ ​ചി​ത്രം നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ടു​ന്ന​ത്.

സ്വാ​ത​ന്ത്ര്യ​ത്തി​നും അ​ഭി​മാ​ന​ത്തി​നും വേ​ണ്ടി പോ​രാ​ടു​ന്ന ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്റെ നി​മി​ഷ​ങ്ങ​ൾ പ​ക​ർ​ത്തി​യ 25 ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.

ലോ​ക​മെ​മ്പാ​ടും ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ ഭാ​ഗ​മാ​കും. ഇ​തി​ൽ നി​ന്നു​ള്ള വ​രു​മാ​നം ഗ​സ്സ​യി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി ന​ൽ​കും. പ്ര​ദ​ർ​ശ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഫ​ല​സ്തീ​ൻ വ​സ്തു​ത​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന പ്ര​ധാ​ന ആ​യു​ധ​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് ഉ​ദ്ഘാ​ട​ന ശേ​ഷം കു​വൈ​ത്തി​ലെ ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ റാ​മി ത​ഹ്ബൂ​ബ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtPalestineGulf NewsKuwait News
News Summary - Art exhibition begins with Palestine's views
Next Story