കല കുവൈത്ത് 'എെൻറ കൃഷി' വിജയികളെ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മലയാളികളിലെ കാര്ഷികാഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈത്ത് നടത്തിയ 'എെൻറ കൃഷി 2020 - 21' കാര്‍ഷിക മത്സരവിജയികളെ പ്രഖ്യാപിച്ചു. സാൽമിയ മേഖലയിലെ ഷൈബു കരുൺ 'കർഷകശ്രീ' (ഒന്നാം സ്ഥാനം) പുരസ്കാരവും അബുഹലീഫ മേഖലയിലെ ജയകുമാർ 'കർഷകപ്രതിഭ' (രണ്ടാം സ്ഥാനം), അബുഹലീഫ മേഖലയിലെ രാജൻ തോട്ടത്തിൽ 'കർഷകമിത്ര' (മൂന്നാം സ്ഥാനം) പുരസ്കാരങ്ങൾ നേടി. നാല് മേഖലകളിൽനിന്നായി 21 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു. അഞ്ഞൂറോളം മത്സരാർഥികളാണ് ഒക്ടോബർ മുതൽ മാർച്ചുവരെ ആറു മാസം ഫ്ലാറ്റുകളിലും ബാൽക്കണികളിലും ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് മത്സരത്തിൽ പങ്കാളികളായത്.
കൃഷി ഇനങ്ങളുടെ വൈവിധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയ രീതി, അനുവര്‍ത്തിക്കുന്ന കൃഷിരീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷിരീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം, പാഴ്വസ്തുക്കളുടെ പുനരുപയോഗം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഫഹാഹീൽ മേഖലയിൽനിന്ന് മഹേഷ് പീറ്റർ, അജിത് ചാക്കോ, ലക്ഷ്മി സുരേഷ്, സജി ജോർജ്, ജയൻ വർഗീസ് എന്നിവരും അബുഹലീഫ മേഖലയിൽനിന്ന് സുരേഷ്, സഫീന ഷജീർ, ശ്രീനി കെ. പണിക്കർ, തോമസ് സെബാസ്റ്റ്യൻ, തോമസ് കെ. തോമസ് എന്നിവരും സാൽമിയ മേഖലയിൽനിന്ന് രേഖ സുധീർ, ഷൈനി, ജോൺസൺ, ബേബി തോമസ്, മാനുവൽ ഷിബു വർഗീസ് എന്നിവരും അബ്ബാസിയ മേഖലയിൽനിന്ന് ആൻസൻ പത്രോസ്, ജസ്റ്റിൻ ഊക്കൻ, സജിലു തോമസ്, കെ.ജി. ലത, സ്റ്റീഫൻ വർഗീസ്, ലിബു ടൈറ്റസ് സഖറിയ എന്നിവരും പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി. വിജയികളെ കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.