കല കുവൈത്ത് മാതൃഭാഷ സമിതി 'വേനൽത്തുമ്പികൾ' കലാജാഥ നാളെ മുതൽ
text_fieldsകുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്തിന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷ സമിതിയുടെ നേതൃത്തിൽ അവധിക്കാല സൗജന്യ മാതൃഭാഷാ പഠന ക്ലാസുകളിലേക്ക് 'വേനൽത്തുമ്പികൾ' കലാജാഥയുടെ പര്യടനം ആരംഭിക്കുന്നു. കലാജാഥയുടെ ആദ്യ പര്യടനം ഫഹാഹീൽ മേഖലയിൽ വ്യാഴാഴ്ച വൈകീട്ട് ആറിന് മംഗഫ് കല സെന്ററിൽ നടക്കും. അബ്ബാസിയ മേഖലയിൽ അബ്ബാസിയ കല സെന്ററിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നിനും അബുഹലീഫ മേഖലയിൽ മെഹബുല്ല കല സെന്ററിൽ വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്കും സാൽമിയ മേഖലയിൽ സാൽമിയ കല സെന്ററിൽ ശനി വൈകീട്ട് ആറു മണിക്കും കലാജാഥ പര്യടനം നടത്തും.
നമ്മുടെ സംസ്കാരത്തെയും ഭാഷയെയും തിരിച്ചറിയാനും കുട്ടികൾക്ക് അടുത്ത് പരിചയപ്പെടാനും ഉതകുന്ന രീതിയിലാണ് കലാജാഥ രൂപകൽപന ചെയ്തിരിക്കുന്നത്. കേരളത്തിന്റെ തനത് കലാരൂപങ്ങൾ, നാടൻകലാരൂപങ്ങൾ എന്നിവ കോർത്തിണക്കിക്കൊണ്ടാണ് കേരളസംസ്കാരത്തെ കുട്ടികളിലേക്കെത്തിക്കാൻ കലാജാഥ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.