എ.ഐ ഉപയോഗത്തിൽ ധാർമികത ഉറപ്പുവരുത്തണം
text_fieldsകുവൈത്ത് സിറ്റി: ധാർമികവും മാനുഷികവുമായ മാനദണ്ഡങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും അനുസൃതമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) നിയന്ത്രിക്കേണ്ടതുണ്ടെന്ന് കുവൈത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫ് തിങ്സ് അസോസിയേഷൻ ചെയർപേഴ്സൺ ശൈഖ് മുഹമ്മദ് അസ്സബാഹ്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ 23ാമത് റഗുലർ സെഷന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് സുരക്ഷ സ്ഥിരതയും സമാധാനവും വർധിപ്പിക്കുന്നതിന് എ.ഐ ഉപയോഗിക്കാം. എന്നാൽ, ധാർമിക പരിഗണനക്ക് മുൻഗണന നൽകണമെന്നും ഈ മേഖലയിലെ എല്ലാ കക്ഷികളോടും സംഘടനകളോടും ഗവേഷകരോടും അദ്ദേഹം അഭ്യർഥിച്ചു. ഫലസ്തീൻ ആക്രമണത്തിൽ ഇസ്രായേൽ സാങ്കേതിക വിദ്യ ഉപയോഗിച്ചതിലൂടെ ഗസ്സക്കാരുടെ അവകാശങ്ങളുടെ ലംഘനങ്ങൾ ഉദാഹരണമായി കുവൈത്ത് അസോസിയേഷൻ സെഷനിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.