ആർട്ടിസ്റ്റ് കുളനടയുടെ പെയിന്റിങ് ഇനി കൊട്ടാരം മ്യൂസിയത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്ത കലാകാരനായ ആർട്ടിസ്റ്റ് സുനിൽ കുളനട ജലച്ചായത്തിൽ വരച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന ചിത്രം തിരുവനന്തപുരം കൊട്ടാരം മ്യൂസിയത്തിൽ സൂക്ഷിക്കും. കഴിഞ്ഞദിവസം കവടിയാർ കൊട്ടാരത്തിൽ എത്തിച്ച പെയിന്റിങ് ആദിത്യവർമ തമ്പുരാൻ ഏറ്റുവാങ്ങി. ആർഷഭൂമി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ബിനു ഹരിനാരായണൻ, രതീഷ് കുന്നം എന്നിവർ പങ്കെടുത്തു. ഇതിനകം വിദേശികളും സ്വദേശികളുമായ കവികളുടെ അമ്പതിൽപരം കവിതകൾക്ക് ചിത്രാവിഷ്കാരം നടത്തിയ സുനിൽ മറ്റനേകം ചിത്രങ്ങളും വരച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം, പിണ്ഡനന്ദി, കുണ്ഡലിനിപ്പാട്ട് തുടങ്ങിയവ ഒറ്റ കാൻവാസിൽ ചിത്രീകരിച്ചിട്ടുണ്ട്. കുവൈത്തിൽ രാജാ രവിവർമ ഓപൺ ആർട്ട് സ്കൂൾ നടത്തിവരുകയാണ് അദ്ദേഹം. maashapp.comൽ ഓൺലൈൻ ചിത്രകല പഠനക്ലാസുകളും എടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.