നന്ദി പ്രകടനമായി ലബനീസ് സ്ത്രീകൾ കുവൈത്ത് തീരം ശുചീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ലബനാന് നൽകുന്ന സഹായങ്ങൾക്കുള്ള നന്ദി പ്രകടനമായി കുവൈത്തിലെ ലബനീസ് സ്ത്രീകളുടെ കൂട്ടായ്മ കുവൈത്ത് തീരം ശുചീകരിച്ചു.ലബനീസ് വുമൻസ് കൗൺസിലാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ മാസം സ്ഫോടനമുണ്ടായ ലബനാനിലേക്ക് കുവൈത്ത് കലവറയില്ലാതെ സഹായമെത്തിച്ചിരുന്നു. 14 വിമാനങ്ങളിൽ മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ചുനൽകി. ഇത്തരം ചേർത്തുനിർത്തലുകൾക്ക് നന്ദി സൂചകമായാണ് കുവൈത്ത് ടവറിന് സമീപം തീര ശുചീകരണം നടത്തിയതെന്നും കുവൈത്തിൽ എന്ത് സന്നദ്ധ പ്രവർത്തനങ്ങൾക്കും തങ്ങൾ സന്നദ്ധമാണെന്നും ലബനീസ് വുമൻസ് കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി. കുവൈത്ത് തങ്ങളുടെ രണ്ടാം വീട് ആണെന്നും സ്വന്തം വീട് ശുചിയായിരിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.