ആശൂറ ആചരണം: കര്‍ശന നിയന്ത്രണങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ആശൂറ ആചരണത്തിന്റെ ഭാഗമായി കര്‍ശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം. കുവൈത്തിന്റെ ദേശീയ പതാക ഒഴികെയുള്ള മറ്റു പതാകയോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. പള്ളികളുടെ മതിലിന് പുറത്ത് ടെന്റുകളോ ബൂത്തുകളോ സ്ഥാപിക്കരുത്. അത്തരത്തിലുള്ളവ നീക്കം ചെയ്യും.
ഗതാഗതം നിയന്ത്രിക്കുന്നതിനും സുരക്ഷക്കുമായി ഹുസൈനിയത്ത് മേഖലയിൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അധികൃതര്‍ അറിയിച്ചു. നേരത്തെ ആഭ്യന്തര മന്ത്രാലയവും ഹുസൈനിയത്ത് സൂപ്പർവൈസർമാരും യോഗം ചേർന്നിരുന്നു. ഈ യോഗത്തിന്റെ നിർദേശങ്ങളും ശിപാര്‍ശകളും അനുസരിച്ചാണ് സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ സെക്യൂരിറ്റി റിലേഷൻസ് അറിയിച്ചു. സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.