ഏഷ്യ കപ്പ്; കുവൈത്ത് ഷൂട്ടർമാർക്ക് വെങ്കലം
text_fieldsകുവൈത്ത് സിറ്റി: ഇന്തോനേഷ്യയിലെ ജകാർത്തയിൽ നടക്കുന്ന ഏഷ്യ കപ്പ് പിസ്റ്റൾ ആൻഡ് റൈഫിൾ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയ പ്രകടനം നടത്തി കുവൈത്ത്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് മത്സരത്തിൽ അലി ഫർഹാൻ അൽ മുതൈരി, മറിയം മുഹമ്മദ് എർസൂഖി എന്നിവരടങ്ങുന്ന കുവൈത്ത് ടീം വെങ്കല മെഡൽ നേടി. കുവൈത്ത്, അറബ് ഷൂട്ടിങ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഉബൈദ് മുനാഹി അൽ ഒസൈമി ഈ നേട്ടം അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർക്ക് സമർപ്പിച്ചു.
അമീറിന്റെയും കിരീടാവകാശിയുടെയും പിന്തുണ ഷൂട്ടർമാർക്ക് നേട്ടങ്ങൾ കൈവരിക്കാനുള്ള കൂടുതൽ ദൃഢനിശ്ചയം നൽകുന്നതായി അദ്ദേഹം പറഞ്ഞു. കുവൈത്ത് ഷൂട്ടർമാരുടെ ഫലങ്ങളിൽ അഭിമാനമുണ്ടെന്നും അൽ ഉസൈമി പറഞ്ഞു. കുവൈത്ത് ഷൂട്ടിങ്ങിനെ പിന്തുണച്ചതിന് ഏഷ്യൻ ഷൂട്ടിങ് കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ സബാഹ് അൽ സലീം അസ്സബാഹ്, കുവൈത്ത് ഷൂട്ടിങ് സ്പോർട്സ് ക്ലബ് ഓണററി പ്രസിഡന്റ് എന്നിവരുടെ പങ്കിനെയും അഭിനന്ദിച്ചു. വാർത്ത വിതരണ മന്ത്രിയും യുവജനകാര്യ മന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി, കായിക പൊതു അതോറിറ്റി എന്നിവരോടും അദ്ദേഹം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.