ഏഷ്യകപ്പ് യോഗ്യത: കുവൈത്തിനിന്ന് അവസാന അങ്കം
text_fieldsകുവൈത്ത് സിറ്റി: ഏഷ്യകപ്പ് യോഗ്യത കടക്കാൻ അവസാന മത്സരത്തിന് ഇറങ്ങുന്ന കുവൈത്തിനിന്ന് ജീവന്മരണ പോരാട്ടം. നേരത്തെ പുറത്തായ സിംഗപ്പൂരാണ് എതിരാളി. ജയിച്ചാൽ മാത്രം പോര മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും യോഗ്യത നേടുക.
ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഹോങ്കോങ് -യു.എ.ഇ മത്സരത്തിൽ യു.എ.ഇ പരാജയപ്പെട്ടാലേ കൂൈവത്തിന് സാധ്യതയുള്ളൂ. നിലവിലെ അവസ്ഥയിൽ ഏറ്റവും കൂടുതൽ റൺറേറ്റുള്ളത് യു.എ.ഇക്കാണ്.
എന്നാൽ, വിദൂര സാധ്യതയാണേലും വമ്പൻ മാർജിനിൽ കുവൈത്ത് ജയിച്ചാൽ യു.എ.ഇയെ മറികടന്നേക്കും. ഒമാനിലെ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ പ്രദേശിക സമയം മൂന്നുമണിക്കാണ് മത്സരം.
ഹോങ്കോങിന് എട്ടുവിക്കറ്റ് ജയം
മസ്കത്ത്: ഏഷ്യകപ്പ് ക്രിക്കറ്റ് യോഗ്യത മത്സരത്തിൽ കുവൈത്തിനെതിരെ ഹോങ്കോങ്ങിന് എട്ടുവിക്കറ്റ് ജയം. കുവൈത്ത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് 14 പന്തുകൾ ബാക്കിനിൽക്കേ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. സ്കോർ-153/2. കുവൈത്തിന് വേണ്ടി മലയാളി താരം എഡ്സൻ ഡി സിൽവ അർധ സെഞ്ച്വറി നേടി. 30 പന്തിൽനിന്ന് 56 റൺസാണ് എഡ്സൻ നേടിയത്. മുഹമ്മദ് അസ്ലം 21 (28), ഉസ്മാൻ ഗനി 19 (23) എന്നിവരും കുവൈത്ത് നിരയിൽനിന്ന് രണ്ടക്കം കടന്നു. ഹോങ്കോങ്ങിന് വേണ്ടി യാസിം മുർതസ, അൽസാസ് ഖാൻ, ഇഹ്സാൻ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 33 പന്തിൽനിന്ന് 46 റൺസെടുത്ത് ടീമിന് വിജയമൊരുക്കിയ യാസിം മുർതസയാണ് കളിയിലെ താരം. ഹോങ്കോങ്ങിന്‍റെ ബാബർ ഹയാത് 53 (30), നിസാകത് ഖാൻ 50 (43) എന്നിവർ അർധ സെഞ്ച്വറി നേടി..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.