Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏ​ഷ്യ​ൻ ജൂ​നി​യ​ർ...

ഏ​ഷ്യ​ൻ ജൂ​നി​യ​ർ ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്: കു​വൈ​ത്തി​ന് വി​ജ​യം

text_fields
bookmark_border
Kuwait handball team
cancel
camera_alt

ജോ​ർ​ഡ​നെ​തി​രെ കു​വൈ​ത്ത് താ​ര​ത്തി​ന്റെ മു​ന്നേ​റ്റം

കു​വൈ​ത്ത് സി​റ്റി: ജോ​ർ​ഡ​നി​ൽ ന​ട​ക്കു​ന്ന 18ാമ​ത് ഏ​ഷ്യ​ൻ പു​രു​ഷ ജൂ​നി​യ​ർ ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ടീം ​മു​ന്നേ​റു​ന്നു.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ജോ​ർ​ഡ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ കു​വൈ​ത്ത് മു​ന്നോ​ട്ടു​ള്ള വ​ഴി സു​ഖ​മ​മാ​ക്കി. ക​ളി​യി​ൽ പൂ​ർ​ണ ആ​ധി​പ​ത്യം നേ​ടി​യാ​ണ് കു​വൈ​ത്തി​ന്റെ വി​ജ​യം. ക​ളി​ക്കാ​ർ മി​ക​ച്ച സാ​ങ്കേ​തി​ക പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​തെ​ന്ന് കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ഖാ​ഇ​ദ് അ​ൽ അ​ദ്വാ​നി പ​റ​ഞ്ഞു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ചൈ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ജോ​ർ​ഡ​നെ​യും കീ​ഴ​ട​ക്കി​യ​തോ​ടെ ഇ​റാ​ൻ, ചൈ​ന, ജോ​ർ​ഡ​ൻ, ബ​ഹ്‌​റൈ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ൽ കു​വൈ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ബ​ഹ്‌​റൈ​നെ​തി​രെ​യാ​ണ് കു​വൈ​ത്തി​ന്റെ അ​ടു​ത്ത മ​ത്സ​രം.

അ​ടു​ത്ത മ​ത്സ​ര വി​ജ​യി​ച്ചാ​ൽ 2025ൽ ​പോ​ള​ണ്ടി​ൽ ന​ട​ക്കു​ന്ന 25ാമ​ത് ജൂ​നി​യ​ർ ഹാ​ൻ​ഡ്‌​ബാ​ൾ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് യോ​ഗ്യ​ത ഉ​റ​പ്പാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsAsian Junior Handball
News Summary - Asian Junior Handball Championship: Victory for Kuwait
Next Story