പത്ത് ലക്ഷം കുവൈത്ത് ദീനാര്‍ വിപണിമൂല്യം; വൻ തോതിൽ മയക്കുമരുന്നുമായി ഏഷ്യൻ സ്വദേശികൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വൻതോതിൽ മരുക്കുമരുന്നുമായി രണ്ട് ഏഷ്യൻ സ്വദേശികൾ പിടിയിൽ. പ്രതികളില്‍നിന്നും 80 കിലോ മയക്കുമരുന്ന് കണ്ടെത്തി. വന്‍തോതില്‍ ലഹരിമരുന്ന് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് ഏകദേശം പത്തു ലക്ഷം കുവൈത്ത് ദീനാര്‍ വിപണിമൂല്യം കണക്കുകൂട്ടുന്നു.
അന്താരാഷ്ട്ര ലഹരിമരുന്ന് സംഘത്തില്‍നിന്ന് നിർദേശം ലഭിച്ചതിനെ തുടര്‍ന്ന് രാജ്യത്തിനകത്ത് വിതരണം ചെയ്യാനെത്തിച്ചതായിരുന്നു മയക്കുമരുന്നെന്ന് പ്രതികള്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. ലഹരി കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ രാജ്യത്ത് ശക്തമായ പരിശോധന നടന്നുവരുകയാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പരിശോധന ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും സംശയാസ്പദമായ കാര്യങ്ങള്‍ കണ്ടാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ 112 എമർജൻസി നമ്പറിലോ, മയക്കുമരുന്ന് വിരുദ്ധ ജനറൽ ഡിപ്പാർട്മെന്റിന്റെ ഹോട്ട്ലൈന്‍ നമ്പറിലോ (1884141) ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.